കേരളം

kerala

ETV Bharat / entertainment

'വെണ്ണല എന്നത് വെറുമൊരു പേരല്ല, വികാരമാണ്'; കീര്‍ത്തിക്ക് നാനിയുടെ പിറന്നാള്‍ സമ്മാനം - കീര്‍ത്തി സുരേഷ്

Keerthy Suresh Dasara first look: ദസറയിലെ കീര്‍ത്തി സുരേഷിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. കീര്‍ത്തിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്‌റ്റര്‍ പുറത്തുവിട്ടത്. വെണ്ണല ആയാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Nani shares Keerthy Suresh poster  Keerthy Suresh Dasara first look  Keerthy Suresh  Dasara first look  Dasara  വെണ്ണല എന്നത് വെറുമൊരു പേരല്ല  കീര്‍ത്തിക്ക് നാനിയുടെ ദസറ പിറന്നാള്‍ സമ്മാനം  നാനിയുടെ ദസറ പിറന്നാള്‍ സമ്മാനം  ദസറയിലെ കീര്‍ത്തി സുരേഷിന്‍റെ ഫസ്‌റ്റ് ലുക്ക്  കീര്‍ത്തിയുടെ ഫസ്‌റ്റ് ലുക്ക്  നാനിയുടെ ഫസ്‌റ്റ്‌ ലുക്ക്  നാനി  Dasara Nani first look  Nani first big budget Pan Indian movie  Nani  കീര്‍ത്തി സുരേഷ്  ദസറ
'വെണ്ണല എന്നത് വെറുമൊരു പേരല്ല, വികാരണ്'; കീര്‍ത്തിക്ക് നാനിയുടെ ദസറ പിറന്നാള്‍ സമ്മാനം

By

Published : Oct 17, 2022, 8:06 PM IST

Dasara first look: കീര്‍ത്തി സുരേഷ്‌ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദസറ'. നടിയുടെ ജന്മദിനത്തോടനുബന്ധിച്ച് 'ദസറയി'ലെ താരത്തിന്‍റെ പ്രത്യേക പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കീര്‍ത്തിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടാണ് പോസ്‌റ്റര്‍ പങ്കുവച്ചത്.

Nani shares Keerthy Suresh poster: ചിത്രത്തില്‍ വെണ്ണല എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ ഫസ്‌റ്റ് ലുക്ക് നാനിയും തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. 'വെണ്ണല എന്നത് വെറുമൊരു പേരല്ല, വികാരമാണ്. ചിത്തു ചിത്തുള ബൊമ്മയ്‌ക്ക് പിറന്നാള്‍ ആശംസകള്‍'- ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് നാനി കുറിച്ചത്.

Dasara Nani first look: 'ദസറ'യില്‍ നാനിയാണ് കീര്‍ത്തിയുടെ നായകനായെത്തുക. നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്‌ടുകളില്‍ ഒന്നു കൂടിയാണീ ചിത്രം. 'ദസറ'യ്‌ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം നാനിയുടെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്ററും റിലീസ്‌ ചെയ്‌തിരുന്നു. ദസറയിലെ ആദ്യ ഗാനവും റിലീസ് ചെയ്‌തു.

Nani first big budget Pan Indian movie: നാനിയുടെ ആദ്യ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് 'ദസറ'. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്.

Dasara team: സമുദ്രക്കനി, സായ്‌ കുമാര്‍, സറീന വഹാബ്‌ എന്നിവരും സുപ്രധാന വേഷത്തിലെത്തും. സത്യന്‍ സൂര്യന്‍ ഐഎസ്സി ഛായാഗ്രഹണവും നവീന്‍ നൂലി എഡിറ്റിംഗും നിര്‍വഹിക്കും. സന്തോഷ്‌ നാരായണനാണ് സംഗീതം. തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

നവാഗതനായ ശ്രീകാന്ത് ഒഡേല ആണ് സംവിധാനം. ശ്രീ ലക്ഷ്‌മി വെങ്കിടേശ്വര സിനിമാസിന്‍റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് നിര്‍മാണം.

Also Read: ദസറ ദിനത്തില്‍ ആവേശമായി 'ധൂം ധാം ദോസ്‌തായ്'; തരംഗമായി നാനി ചിത്രത്തിലെ ആദ്യ ഗാനം

ABOUT THE AUTHOR

...view details