കൊല്ലം :താര സംഘടനയായ അമ്മയ്ക്കും ഇടവേള ബാബുവിനുമെതിരെ രൂക്ഷ വിമർശനവുമായി നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. വിജയ് ബാബു കേസിൽ അമ്മ, അതിജീവിത പറഞ്ഞ വിഷയത്തിൽ മറുപടി പറയാൻ തയ്യാറാകണമെന്നും, ആരോപണ വിധേയന്‍ ഗള്‍ഫിലേയ്‌ക്ക് പോയപ്പോള്‍ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നുവെന്ന് ആക്ഷേപമുണ്ടെന്നും ഗണേഷ് പറഞ്ഞു.
KB Ganesh Kumar against AMMA: 'ദിലീപ് ചെയ്തതുപോലെ വിജയ് ബാബുവും രാജി വയ്ക്കണം. ഷമ്മിതിലകൻ പറഞ്ഞ പല കാര്യങ്ങളോടും യോജിപ്പുണ്ട്. ചാരിറ്റബിൾ സൊസൈറ്റിയായ അമ്മ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്‍റെ പരാമർശം ഞെട്ടലുണ്ടാക്കി. പരാമർശം പിൻവലിച്ച് ഇടവേളബാബു മാപ്പ് പറയണം.
'ദിലീപ് ചെയ്തതുപോലെ വിജയ് ബാബുവും രാജിവയ്‌ക്കണം'; അമ്മയ്ക്കും ഇടവേള ബാബുവിനുമെതിരെ ഗണേഷ് കുമാര്‍ Also Read:യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
സാധാരണ ക്ലബ്ബുകളില്‍ കാണുന്ന പോലെ ചീട്ടുകളിക്കുന്നതിനുള്ള സൗകര്യമോ ബാറിലുള്ള സൗകര്യമോ അമ്മയില്‍ ഒരുക്കിയിട്ടുണ്ടോ എന്ന ആശങ്ക ഉണ്ടായി. അമ്മ ഒരു ക്ലബ്ബല്ല. എന്‍റെ അറിവില്‍ അതൊരു ചാരിറ്റബിള്‍ സംഘടനയാണ്.
അതിലെന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് സെക്രട്ടറി ഇടവേള ബാബുവും പ്രസിഡന്‍റ് മോഹന്‍ലാലും മറുപടി തരണം.അങ്ങനെയൊരു ക്ലബ്ബില്‍ അംഗമായിരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. അതിജീവിത പറഞ്ഞ വിഷയത്തില്‍ അമ്മ മറുപടി നല്‍കണമെന്നും കൊല്ലം വാളകത്തെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗണേഷ് കുമാർ വിമർശിച്ചു.