കേരളം

kerala

ETV Bharat / entertainment

കത്രീന കൈഫിനും വിക്കി കൗശലിനുമെതിരെ വധഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ് - കത്രീന കൈഫിനും വിക്കി കൗശലിനുമെതിരെ വധഭീഷണി

സോഷ്യല്‍ മീഡിയയിലൂടെയാണ് താരദമ്പതികള്‍ക്ക് എതിരെ വധഭീഷണി ഉയര്‍ന്നത്

vicky katrina death threat  vicky kaushal katrina kaif death threat  vicky kaushal death threat  katrina kaif death threat  കത്രീന കൈഫ് വധഭീഷണി  കത്രീന കൈഫിനും വിക്കി കൗശലിനുമെതിരെ വധഭീഷണി  വിക്കി കൗശല്‍
കത്രീന കൈഫിനും വിക്കി കൗശലിനുമെതിരെ വധഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്

By

Published : Jul 25, 2022, 12:20 PM IST

ഹൈദരാബാദ്:സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരദമ്പതികള്‍ക്ക് എതിരെ വധഭീഷണി ഉയര്‍ന്നത്. സംഭവത്തില്‍ അജ്ഞാതനായ ഒരാള്‍ക്ക് എതിരെ മഹാരാഷ്‌ട്ര പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2021 ഡിസംബറിലാണ് കത്രീനയും വിക്കിയും വിവാഹിതരായത്. ബോളിവുഡില്‍ നിരവധി ആരാധകരുളള താരദമ്പതികള്‍ കൂടിയാണ് ഇരുവരും.

ABOUT THE AUTHOR

...view details