മുംബൈ:ബോളിവുഡില്‍ ഇറങ്ങിയ ശ്രദ്ധേയ സിനിമകളായ ഉഡ്താ പഞ്ചാബ്, ഹൈവേ, റാസി, ഗംഗുബായ് കത്യവാഡി, ഗല്ലി ബോയ്, ഡാർലിംഗ്സ് തുടങ്ങിയ ചിത്രങ്ങളുടെ ആത്മാവായ, നടി, നിർമാതാവ്, സംരംഭക എന്നീ നിലകളിൽ തിളങ്ങിയ ബോളിവുഡിൻ്റെ സ്വന്തം ആലിയ ഭട്ടിൻ്റെ പിറന്നാളാണിന്ന്. തൻ്റെ കഥാപാത്രങ്ങൾക്ക് സ്ക്രീനിൽ ജീവൻ കൊടുക്കാന്‍ ആലിയക്ക് തൻ്റെതായ കഴിവുണ്ട്. ചെറുതായാലും വലുതായാലും ഏതു വേഷം കൊടുത്താലും അതിനെ അഭിനയിച്ച് ഫലിപ്പിക്കാനുള്ള ആലിയയുടെ കഴിവ് ബോളിവുഡിലെ ദിവകളിൽ ഏറ്റവും കൂടുതൽ ജ്വലിച്ച് നിൽക്കുന്ന ഒന്നായി ആലിയയെ ഉയർത്തി. ഭർത്താവ് രണ്‍ബീര്‍ കപൂറിനും കുഞ്ഞിനുമൊപ്പം ഒരു പുതിയ ജീവിതം തുടങ്ങിയതിൻ്റെ സന്തോഷത്തിലാണ് ആലിയ ഇപ്പോൾ
ആശംസ അറിയിച്ച് കത്രീന:ബോളിവുഡ് താരം ഇന്ന് തൻ്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആലിയയുടെ ആരാധകരും, കുടുംബവും എല്ലാം തന്നെ ആലിയയുടെ ഫോട്ടോകളും വീഡിയോകളും പങ്കുവച്ച് താരത്തെ ആശംസിക്കുന്ന തിരക്കിലാണ്. ആലിയയുടെ പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടിക്കൊണ്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ആലിയയെ ആശംസിച്ചുകൊണ്ട് കത്രീന കൈഫ് തൻ്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി വിഭാഗത്തിൽ പങ്കുവച്ച പോസ്റ്റാണ്. ആലിയയുമായി നല്ല ഹൃദയ ബന്ധം പങ്കിടുന്ന കത്രീന കൈഫ് മധുരമാർന്ന ഒരു ജന്മദിന പോസ്റ്റാണ് ആലിയക്ക് വേണ്ടി എഴുതിയത്. വെളുത്ത പാൻ്റും, സ്യൂട്ടും ധരിച്ച ആലിയയുടെ ഒരു വമ്പൻ ത്രോബാക്ക് ചിത്രം പങ്കിട്ടുകൊണ്ടാണ് കത്രീന ആശംസ അറിയിച്ചത്. ‘ഹാപ്പിയസ്റ്റ് ബർത്ത് ഡേ ആലൂ’ നീ എന്നും ഇപ്പോഴുള്ളതു പോലെ വിവേകമുള്ള, സാമർഥ്യമുള്ളവളായി തുടരുക’, കത്രീന സ്റ്റോറിയിൽ കുറിച്ചു.
also read:ബി ടൗണിലെ നെപ്പോട്ടിസം യഥാർഥം: മനസ് തുറന്ന് ആലിയ ഭട്ട്