കേരളം

kerala

ETV Bharat / entertainment

'കാസേത്താന്‍ കടവുള്‍ഡാ' പണപാട്ട് വൈറല്‍; അജിത്തിനൊപ്പം ചുവടുവച്ച് മഞ്ജു വാര്യര്‍ - Thunivu second song

Thunivu lyrical song: അജിത്ത് മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന തുനിവിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഒരു കാശ് പാട്ടാണ് ഇത്തവണ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

കാസേത്താന്‍ കടവുള്‍ഡാ പണപാട്ട് വൈറല്‍  കാസേത്താന്‍ കടവുള്‍ഡാ  അജിത്തിനൊപ്പം ചുവടുകളുല്‍ വച്ച് മഞ്ജു വാര്യര്‍  മഞ്ജു വാര്യര്‍  അജിത്ത്  Kasethan Kadavulada lyrical video song viral  Kasethan Kadavulada lyrical video  Kasethan Kadavula  Thunivu lyrical song  തുനിവിലെ രണ്ടാമത്തെ ഗാനം  Kasethan Kadavula song viral  Thunivu first song  Thunivu second song  Thunivu Pongal release
കാസേത്താന്‍ കടവുള്‍ഡാ പണപാട്ട് വൈറല്‍

By

Published : Dec 18, 2022, 4:45 PM IST

Thunivu lyrical song: അജിത്ത് ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തുനിവ്'. ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'തുനിവി'ലെ 'കാസേത്താന്‍ കടവുള്‍ഡാ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Kasethan Kadavulada lyrical video: 'ബാങ്കിലാണ് പണം. ബാങ്കാണ് മുതലാളി....', 'പണം ദൈവമാണ്. ആ ദൈവം എന്നെ കഷ്‌ടത്തിലാക്കുന്നു..' എന്നിങ്ങനെ പോകുന്നു ഗാനം. വൈശാഖിന്‍റെ വരികള്‍ക്ക് ഗിബ്രാന്‍റെ സംഗീതത്തില്‍ വൈശാഖും, മഞ്ജു വാര്യരും ഗിബ്രാനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Kasethan Kadavula song viral: പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ 11 ലക്ഷത്തിലധികം പേരാണ് ഗാനം കണ്ടിരിക്കുന്നത്.

Thunivu first song: എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ മഞ്ജു വാര്യര്‍ ആണ് നായികയായെത്തുന്നത്. ഗാനരംഗത്തില്‍ മഞ്ജുവിന്‍റെയും അജിത്തിന്‍റെയും ഏതാനും നൃത്തച്ചുവടുകളും കാണാം. നേരത്തെ ഇരുവരും ഒന്നിച്ച 'ചില്ല ചില്ല' എന്ന ഗാനും വലിയ ഹിറ്റായി മാറിയിരുന്നു.

നീരവ് ഷാ ആണ് ഛായാഗ്രഹണം. സുപ്രീം സുന്ദര്‍ ആണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ഗിബ്രാന്‍ ആണ് 'തുനിവി'ന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ബോണി കപൂര്‍ ആണ് സിനിമയുടെ നിര്‍മാണം.

Thunivu Pongal release: പൊങ്കല്‍ റിലീസായി 2023 ജനുവരി 11നാണ്‌ ചിത്രം പ്രദര്‍ശനത്തിനെത്തുക. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്‌ഫ്ലിക്‌സിലൂടെ ഒടിടിയിലും എത്തും.

Also Read:ട്രെന്‍ഡായി 'ചില്ല ചില്ല...' തകര്‍പ്പന്‍ നൃത്ത ചുവടുകളുമായി അജിത്തും മഞ്ജു വാര്യരും

ABOUT THE AUTHOR

...view details