കേരളം

kerala

ETV Bharat / entertainment

Kasargold Song Thanaro : കാസര്‍ഗോള്‍ഡിലെ ബാര്‍ ഗാനം എത്തി ; ആടിത്തകര്‍ത്ത് ആസിഫ് അലിയും കൂട്ടരും - കാസര്‍ഗോള്‍ഡിലെ വീഡിയോ ഗാനം

Thanaro video song കാസര്‍ഗോള്‍ഡിലെ വീഡിയോ ഗാനം 'താനാരോ' പുറത്തിറങ്ങി. ഒരു ബാര്‍ പശ്ചാത്തലത്തില്‍ നാടന്‍ ശൈലിയിലാണ് ഗാനം

Kasargold song Thanaro  Kasargold song  Thanaro  Kasargold  Asif Ali Sunny Wayne Vinayakan  Asif Ali  Sunny Wayne  Vinayakan  കാസര്‍ഗോള്‍ഡിലെ ബാര്‍ ഗാനം എത്തി  കാസര്‍ഗോള്‍ഡിലെ ബാര്‍ ഗാനം  ബാര്‍ ഗാനം  ആടിതകര്‍ത്ത് ആസിഫ് അലിയും കൂട്ടരും  കാസര്‍ഗോള്‍ഡിലെ വീഡിയോ ഗാനം  താനാരോ ഗാനം
Kasargold song Thanaro

By ETV Bharat Kerala Team

Published : Sep 2, 2023, 10:57 AM IST

സിഫ് അലി (Asif Ali) നായകനായി എത്തുന്ന കാസര്‍ഗോള്‍ഡിലെ (Kasargold) ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി (Kasargold first video song). ചിത്രത്തിലെ 'താനാരോ' എന്ന ഗാനമാണ് (Thanaro video song) അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒരു ബാര്‍ പശ്ചാത്തലത്തില്‍ നാടന്‍ ശൈലിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത് (Kasargold Song Thanaro).

വൈശാഖ് സുഗുണന്‍റെ വരികള്‍ക്ക് നിരഞ്ജ് സുരേഷിന്‍റെ സംഗീതത്തില്‍ നിരഞ്ജ് സുരേഷ്, തങ്കച്ചന്‍ അബി എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 3.49 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ ആസിഫ് അലിയുടെ തകര്‍പ്പന്‍ നൃത്തച്ചുവടുകളും കാണാം.

കാസര്‍ഗോള്‍ഡിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ടീസറും മറ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ആസിഫ് അലിയെ കൂടാതെ വിനായകനും (Vinayakan) സണ്ണി വെയ്‌നും (Sunny Wayne) ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ടീസറിലും ഇവര്‍ മൂവരുമാണ് ഹൈലൈറ്റാകുന്നത്.

Also Read:തോക്കെടുത്ത് ആസിഫും സണ്ണിയും വിനായകനും ; 'കാസർഗോൾഡ്' പ്രദർശനത്തിനൊരുങ്ങുന്നു

സിദ്ദിഖ്, മാളവിക ശ്രീനാഥ് (Malavika Sreenath), ദീപക് പറമ്പോല്‍, സാഗർ സൂര്യ, ശ്രീരഞ്ജിനി നായർ, സമ്പത്ത് റാം, ധ്രുവൻ, പ്രശാന്ത് മുരളി, ജെയിംസ് ഏലിയ, അഭിറാം രാധാകൃഷ്‌ണൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മൃദുൽ നായർ ആണ് സിനിമയുടെ കഥയും സംവിധാനവും.

എൽഎൽപിയുമായി സഹകരിച്ച് മുഖരി എന്‍റർടെയ്‌ന്‍മെന്‍റിന്‍റെ ബാനറിൽ വിക്രം മെഹ്റ, സൂരജ് കുമാർ, സിദ്ധാർഥ് ആനന്ദ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. സരിഗമ ആണ് 'കാസര്‍ഗോള്‍ഡ്' അവതരിപ്പിക്കുന്നത്.

സജിമോൻ പ്രഭാകർ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വൈശാഖ് സുഗുണന്‍ ഗാനരചനയും വിഷ്‌ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവർ ചേര്‍ന്ന് സംഗീതവും ഒരുക്കിയിരിക്കുന്നു. ജെബിൽ ജേക്കബ് ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

Also Read:Kasargold Teaser| ഫ്രീക്കന്‍മാരായി ആസിഫും സണ്ണിയും വിനായകനും; കാസര്‍ഗോള്‍ഡ് ടീസര്‍ എത്തി

കല - സജി ജോസഫ്, വസ്‌ത്രാലങ്കാരം - മസ്ഹർ ഹംസ, മേക്കപ്പ് - ജിതേഷ് പൊയ്യ, ബിജിഎം - വിഷ്‌ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുനിൽ കാര്യാട്ടുകര, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ - വിനോഷ് കൈമൾ, പ്രണവ് മോഹൻ, കോ-പ്രൊഡ്യൂസർ - സഹിൽ ശർമ, പരസ്യകല - എസ് കെ ഡി ഡിസൈൻ ഫാക്‌ടറി, സ്‌റ്റിൽസ് - റിഷാദ് മുഹമ്മദ്, പ്രമോ സ്‌റ്റിൽസ് - രജീഷ് രാമചന്ദ്രൻ, പിആർഒ - എഎസ് ദിനേശ് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

Also Read:Kishkindhakandam Movie| കക്ഷി അമ്മിണിപ്പിള്ളയ്‌ക്ക് ശേഷം കിഷ്‌കിന്ധാകാണ്ഡം; ആസിഫ് അപര്‍ണ പുതിയ ചിത്രത്തിന് തുടക്കമായി

'കിഷ്‌കിന്ധാകാണ്ഡം' (Kishkindhakandam) ആണ് ആസിഫിന്‍റെ മറ്റൊരു പുതിയ ചിത്രം. അപര്‍ണ ബാലമുരളിയാണ് (Aparna Balamurali) 'കിഷ്‌കിന്ധാകാണ്ഡ'ത്തില്‍ ആസിഫിന്‍റെ നായികയായി എത്തുന്നത്. 'കക്ഷി അമ്മിണിപ്പിള്ള'യുടെ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയരാഘവന്‍, മേജര്‍ രവി, ജഗദീഷ്, നിഷാന്‍, മാസ്‌റ്റര്‍ ആരവ്, അശോകന്‍, ജിബിന്‍ ഗോപാല്‍, കോട്ടയം രമേശ്, നിഴല്‍കള്‍ രവി, അമല്‍ രാജ്, വൈഷ്‌ണവി രാജ് തുടങ്ങിയവരും അണിനിരക്കും.

ABOUT THE AUTHOR

...view details