കേരളം

kerala

ETV Bharat / entertainment

'റൂഹ് ബാബ 2024-ലെ ദീപാവലിക്ക് മടങ്ങിയെത്തുന്നു' ; 'ഭൂൽ ഭുലയ്യ 3' വരുന്നതായറിയിച്ച് കാർത്തിക് ആര്യൻ - rooh baba

2024-ലെ ദീപാവലിക്ക് 'ഭൂൽ ഭുലയ്യ 3' വരുന്നതായി പ്രഖ്യാപിച്ച് കാർത്തിക് ആര്യൻ. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്

kartik aryan  ഭൂൽ ഭുലയ്യ 3  റൂഹ് ബാബ  ഭൂൽ ഭുലയ്യ 3 പ്രഖ്യാപിച്ച് കാർത്തിക് ആര്യൻ  kartik aryan announces bhool bhulaiyaa3  ദീപാവലിക്ക് സിനിമ തിയറ്ററുകളുലെത്തും
ഭൂൽ ഭുലയ്യ 3 പ്രഖ്യാപിച്ച് കാർത്തിക് ആര്യൻ

By

Published : Mar 1, 2023, 8:44 PM IST

Updated : Mar 1, 2023, 9:21 PM IST

ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രം ഭൂൽ ഭുലയ്യ 2ന് ശേഷം സംവിധായകൻ അനീസ് ബസ്‌മിയുമായി ഭൂൽ ഭുലയ്യ 3ല്‍ ഒന്നിക്കാൻ കാർത്തിക് ആര്യൻ. ഹൊറർ-കോമഡി ചിത്രത്തിൻ്റെ ടീസർ താരം തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവയ്ക്കു‌കയായിരുന്നു. '2024ലെ ദീപാവലിക്ക് റൂഹ് ബാബ മടങ്ങിയെത്തുന്നു എന്നാണ് കാർത്തിക്ക് വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. 2024-ലെ ദീപാവലിക്ക് സിനിമ തിയേറ്ററുകളിലെത്തുമെന്ന് സൂചന നൽകിക്കൊണ്ടുള്ള വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

ടി സീരീസിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും വീഡിയോ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ടീസർ പുറത്തിറങ്ങി ഒരു മണിക്കൂറിനകം 7 ലക്ഷത്തിൽപരം ആളുകളാണ് വീഡിയോ കണ്ടത്. കാർത്തിക് ഒരു റോക്കിംഗ് ചെയറിൽ ഇരുന്ന് ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ 'അമി ജെ തോമർ' എന്ന പാട്ട് പാടുന്നതും 'ഞാൻ ആത്‌മാക്കളോട് സംസാരിക്കുക മാത്രമല്ല ആത്‌മാക്കൾക്ക് എൻ്റെ ഉള്ളിൽ പ്രവേശിക്കാനും കഴിയും' എന്ന് പറയുന്നതുമാണ് ടീസറിലുള്ളത്.

2022-ൽ പുറത്തിറങ്ങിയ 'ഭൂൽ ഭുലയ്യ 2' വൻ ബോക്‌സ് ഓഫിസ് വിജയം തീർത്ത് മാസങ്ങൾക്ക് ശേഷമാണ് ഭൂൽ ഭുലയ്യ 3യുടെ പ്രഖ്യാപനം വരുന്നത്. തബുവും കിയാര അദ്വാനിയും ഒരുമിച്ചഭിനയിച്ച ചിത്രം കാർത്തിക്കിൻ്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ്. സിനിമ 2022-ൽ ബോളിവുഡിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായിരുന്നു. നിർമ്മാതാക്കളായ ഭൂഷൺ കുമാറും കൃഷൻ കുമാറും ചേർന്നാണ് 'ഭൂൽ ഭുലയ്യ 3' നിർമ്മിക്കുന്നത്.

2007 ൽ പുറത്തിറങ്ങിയ സിനിമയുടെ ആദ്യഭാഗമായ അക്ഷയ് കുമാർ നായകനായ 'ഭൂൽ ഭുലയ്യ' മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിൻ്റെ ഹിന്ദി റീമേക്കായിരുന്നു.

Last Updated : Mar 1, 2023, 9:21 PM IST

ABOUT THE AUTHOR

...view details