Freddy first look posters: ബോളിവുഡ് ക്യൂട്ട് താരം കാര്‍ത്തിക് ആര്യന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫ്രെഡ്ഡി'. 'ഫ്രെഡ്ഡി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി. കാര്‍ത്തിക് ആര്യന്‍ തന്നെയാണ് ഫസ്‌റ്റ് ലുക്ക് തന്‍റെ പേജുകളിലൂടെ പുറത്തുവിട്ടത്.
Kartik Aaryan unveils Freddy posters: സിനിമയിലെ നിഗൂഢമായ പോസ്‌റ്ററുകളാണ് പുറത്തിറങ്ങിയത്. 'ഫ്രെഡ്ഡി'യിലെ വളരെ വിചിത്രമായ രണ്ടു പോസ്‌റ്ററുകളാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. സിനിമയില്‍ ഡെന്‍റിസ്‌റ്റിന്‍റെ റോളിലാകും താരം പ്രത്യക്ഷപ്പെടുന്നതെന്നാണ് പോസ്‌റ്റര്‍ നല്‍കുന്ന സൂചന. ഡോക്‌ടര്‍ ഫ്രെഡ്ഡി ഗിന്‍വാല എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.
Freddy first look poster: വളരെ വിചിത്രമായ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുകളാണ് പുറത്തിറങ്ങിയത്. ഒരു ആമയും ഒരു സെറ്റ് കൃത്രിമ പല്ലും റോസാ പൂവുമാണ് ആദ്യ പോസ്‌റ്ററില്‍. ഒരു മേശപ്പുറത്ത് ഇരിക്കുന്ന ആമയുടെ മുകളിലായി ഒരു സെറ്റ് പല്ലുകള്‍ക്കിടയില്‍ റോസാപ്പൂവ് മുറുകെ പിടിച്ചിരിക്കുന്നതാണ് പോസ്‌റ്ററില്‍ കാണാനാവുക. പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന പഴഞ്ചൊല്ലോടു കൂടിയാണ് താരം പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 'സ്ലോ ആന്‍ഡ് സ്‌റ്റെഡി വിന്‍സ് ദ റെയ്‌സ്. ഫ്രെഡ്ഡിയുടെ ലോകത്തേക്ക് കടക്കാന്‍ തയ്യാറാകൂ', ഇപ്രകാരമാണ് ആദ്യ പോസ്‌റ്റര്‍ പങ്കുവച്ച് ആര്യന്‍ കുറിച്ചത്.
Freddy second poster: സര്‍ജിക്കല്‍ വേഷം, സര്‍ജിക്കല്‍ ഗ്ലൗസ്, കണ്ണട എന്നിവ ധരിച്ച് ഒരു സെറ്റ് പല്ലുകള്‍ കയ്യില്‍ പിടിച്ചിരിക്കുന്ന താരത്തെയാണ് രണ്ടാമത്തെ പോസ്‌റ്ററില്‍ കാണാനാവുക. കയ്യില്‍ രക്തക്കറയും കാണാം. 'ഡോക്‌ടര്‍ ഫ്രെഡ്ഡി ഗിന്‍വാല. അപ്പോയിന്‍റ്‌മെന്‍റുകള്‍ ഉടന്‍ ആരംഭിക്കും', ഇപ്രകാരമാണ് മറ്റൊരു പോസ്‌റ്റര്‍ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. ഒപ്പം ഒരു ആമയുടെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്.