കേരളം

kerala

ETV Bharat / entertainment

ആശയ വിനിമയ കുഴപ്പത്തിലൂടെ ബോളിവുഡില്‍ സിനിമകള്‍ വരെ നഷ്ടപ്പെട്ടെക്കാം: അനുഭവം പങ്കുവച്ച് കാര്‍ത്തിക് ആര്യന്‍ - കാര്‍ത്തിക് ആര്യന്‍ സിനിമ

സിനിമാ പാരമ്പര്യമില്ലാതെ വരുന്ന മിക്ക ഇന്‍ഡസ്‌ട്രികളിലെ നടീനടന്മാരും വളരെയധികം കഷ്ടപ്പെട്ടാണ് നിലനില്‍ക്കുന്നത്. നെപ്പോട്ടിസം ഇപ്പോഴുമുളള ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്.

kartik aaryan movies  kartik aaryan latest movies  കാര്‍ത്തിക് ആര്യന്‍  കാര്‍ത്തിക് ആര്യന്‍ ബോളിവുഡ്  കാര്‍ത്തിക് ആര്യന്‍ സിനിമ  ബോളിവുഡ്
ആശയ വിനിമയ കുഴപ്പത്തിലൂടെ ബോളിവുഡില്‍ സിനിമകള്‍ വരെ നഷ്ടപ്പെട്ടെക്കാം: അനുഭവം പങ്കുവച്ച് കാര്‍ത്തിക് ആര്യന്‍

By

Published : May 8, 2022, 7:08 PM IST

ബോളിവുഡ് യുവനടൻമാരില്‍ നിരവധി ആരാധകരുളള താരമാണ് കാര്‍ത്തിക് ആര്യന്‍. റൊമാന്‍റിക്ക് കോമഡി ചിത്രങ്ങളിലൂടെയാണ് കാര്‍ത്തിക് എല്ലാവരുടെയും പ്രിയങ്കരനാവുന്നത്. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ബോളിവുഡിലെ താരമൂല്യമുളള നടന്മാരില്‍ ഒരാളായി കാര്‍ത്തിക് മാറി. മോഡലായി കരിയര്‍ തുടങ്ങിയ താരം ഏറെനാളത്തെ തീവ്രശ്രമങ്ങള്‍ക്കൊടുവിലാണ് സിനിമയില്‍ എത്തിയത്.

യാതൊരു സിനിമ പാരമ്പര്യവുമില്ലാതെയാണ് നടന്‍ ബോളിവുഡില്‍ എത്തുന്നത്. സിനിമയിലെ ഇതുവരെയുളള അനുഭവങ്ങള്‍ വെച്ച് ആശയ വിനിമയ കുഴപ്പത്തിലൂടെ നിങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയില്‍ ജോലി വരെ നഷ്ടപ്പെട്ടേക്കാം എന്ന് പറയുകയാണ് നടന്‍. തന്‍റെ എറ്റവും പുതിയ ചിത്രമായ ഭൂല്‍ഭുലയ്യ 2വിന്‍റെ പ്രൊമോഷന്‍ അഭിമുഖത്തിനിടെ ആണ് കാര്‍ത്തിക്കിന്‍റെ പ്രതികരണം.

ബോളിവുഡില്‍ പലപ്പോഴും തെറ്റായ ആശയവിനിമയം സംഭവിക്കാറുണ്ടെന്ന് കാര്‍ത്തിക്ക് പറയുന്നു. 'ഈ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, എല്ലാ ഇന്‍ഡസ്ട്രികളിലും ഇങ്ങനെ സംഭവിക്കുന്നു. ചിലസമയത്ത് അത് നിങ്ങള്‍ക്ക് നല്ലതാണ്. ചിലസമയത്ത് അത് നിങ്ങളുടെ ജോലി നഷ്ടമാകുന്നതിന് കാരണമാകുന്നു. എന്നാൽ സിനിമ വ്യവസായം ഇപ്പോള്‍ ഒരു നല്ല ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ചിലപ്പോ ഒടിടി കാരണം ആയിരിക്കാം, ഞാൻ ഇപ്പോൾ ഇന്‍ഡസ്ട്രിയുടെ വളർച്ചയെ കുറിച്ച് മാത്രം ചിന്തിക്കുന്നു. മറ്റൊന്നുമില്ല', നടന്‍ പറഞ്ഞു.

മുന്‍പ് പ്യാര്‍ കാ പഞ്ച്നാമാ 2 എന്ന സിനിമയുടെ വിജയത്തിന് ശേഷം നിരവധി പുതിയ പ്രോജക്‌ടുകളുടെ കരാറില്‍ കാര്‍ത്തിക് ഒപ്പിട്ടിരുന്നു. എന്നാല്‍ ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെ ദോസ്‌താന 2വില്‍ നിന്നും നടന്‍ ഒഴിവാക്കപ്പെട്ടു. സിനിമയുടെ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ചുകഴിഞ്ഞ ശേഷമാണ് കാര്‍ത്തിക്കിനെ പുറത്താക്കിയത്. എന്താണ് അന്ന് ശരിക്കും സംഭവിച്ചത് എന്ന് ധര്‍മ്മ പ്രൊഡക്ഷന്‍സോ കാര്‍ത്തിക്കോ വ്യക്തമാക്കിയിരുന്നില്ല.

എന്നാല്‍ പിന്നീട് കാര്‍ത്തിക്ക് ദോസ്താന ടീമുമായി ഏറ്റുമുട്ടിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നു. തന്നെ കുറിച്ച് വന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം ഒടുവില്‍ കാര്‍ത്തിക്ക് തന്നെ മറുപടി നല്‍കുകയാണ്. 'എനിക്ക് ഒരുപാട് ക്ഷമയുണ്ട്. നിങ്ങളുടെ പ്രവൃത്തികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് മോശമായ സമയങ്ങളിൽ പോലും ഞാൻ അതിനെക്കുറിച്ച് സംസാരിക്കാറില്ല'.

'നെഗറ്റീവ് കാര്യങ്ങൾ എന്നെ ബാധിക്കില്ല. എന്‍റെ സിനിമകൾ ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയാലും ഇല്ലെങ്കിലും എനിക്ക് ഒരു കാര്യം മാത്രം പ്രധാനമാണ്. നിങ്ങളുടെ ജോലി നിങ്ങൾക്കുവേണ്ടി സംസാരിക്കുന്നുവെന്നും മറ്റൊന്നുമില്ലെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു', കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. സ്വന്തമായി ഒരു ഇടം കണ്ടെത്തിയെങ്കിലും ഇപ്പോഴും പുറത്തുനിന്നുളളവന്‍ എന്ന ചിന്ത അലട്ടുന്നുണ്ടോ എന്ന ചോദ്യത്തിനും കാര്‍ത്തിക് മറുപടി നല്‍കി.

'ഇതുവരെ ഒരു നിര്‍മ്മാണ കമ്പനിയില്‍ നിന്നും പുറത്തുനിന്നുളളവന്‍ ആണെന്ന രീതിയിലുളള സമീപനം എനിക്ക് ലഭിച്ചിട്ടില്ല. എന്‍റെ ജോലിയില്‍ എല്ലാവരും സന്തുഷ്ടരാണ്. നിങ്ങൾ എന്‍റെ മുറിയിൽ പ്രവേശിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ആ വൈബ് ലഭിക്കും, കാര്‍ത്തിക്ക് ആര്യന്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details