കേരളം

kerala

ETV Bharat / entertainment

Chandu Champion| കാർത്തിക് ആര്യന്‍റെ 'ചന്തു ചാമ്പ്യൻ'; ഫസ്റ്റ് ലുക്ക് പുറത്ത് - ചന്തു ചാമ്പ്യൻ ഫസ്റ്റ് ലുക്ക് പുറത്ത്

പാരാലിമ്പിക് ചാമ്പ്യൻ മുരളികാന്ത് പേട്‌കറുടെ ജീവിതം വരച്ചുകാട്ടുന്ന ചിത്രമാണ് 'ചന്തു ചാമ്പ്യൻ' എന്നാണ് സൂചന.

Kartik Aaryan Chandu Champion first look  Kartik Aaryan  Chandu Champion  Chandu Champion first look  Kartik Aaryan new movie  Kartik Aaryan first look from Chandu Champion  പാരാലിമ്പിക് ചാമ്പ്യൻ മുരളികാന്ത് പേട്‌കർ  Murlikant Petkar  കാർത്തിക് ആര്യൻ  കബീർ ഖാൻ  കാർത്തിക് ആര്യന്‍റെ ചന്തു ചാമ്പ്യൻ  ചന്തു ചാമ്പ്യൻ ഫസ്റ്റ് ലുക്ക് പുറത്ത്  കാർത്തിക് ആര്യന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്
Chandu Champion

By

Published : Aug 1, 2023, 8:31 PM IST

ഹൈദരാബാദ്: ബോളിവുഡ് യുവ താരനിരയില്‍ ശ്രദ്ധേയനായ കാർത്തിക് ആര്യൻ (Kartik Aaryan) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചന്തു ചാമ്പ്യൻ' (Chandu Champion). ചിത്രത്തിലെ താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. കബീർ ഖാൻ (Kabir Khan) ആണ് ഈ സ്‌പോർട്‌സ് ബയോപിക് സിനിമ സംവിധാനം ചെയ്യുന്നത്.

അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം 'സത്യപ്രേം കി കഥ'യുടെ (Satyaprem Ki Katha) വിജയത്തിന് ശേഷം മറ്റൊരു സിനിമയുമായി കാർത്തിക് ആര്യൻ തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകർ. അടുത്ത വർഷം (2024) ജൂൺ 14 ന് 'ചന്തു ചാമ്പ്യൻ' റിലീസ് ചെയ്യും.

പാരാലിമ്പിക് ജേതാവ് മുരളികാന്ത് പേട്‌കറുടെ (Murlikant Petkar) ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രമാണ് 'ചന്തു ചാമ്പ്യൻ' എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാല്‍ നിർമാതാക്കളില്‍ നിന്നും ഇക്കാര്യത്തില്‍ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്ത്യയിലെ ആദ്യത്തെ പാരാലിമ്പിക്‌സ് സ്വർണമെഡൽ ജേതാവാണ് മുരളികാന്ത് പേട്‌കർ. 1972 ൽ ജർമനിയിൽ വച്ച് നടന്ന സമ്മർ പാരാലിമ്പിക്‌സിലാണ് അദ്ദേഹം സ്വർണ മെഡൽ നേടിയത്. 2018 ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

READ ALSO:റഹ്‌മാന്‍റെ സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലർ 'സമാറ'; പുതിയ റിലീസ് തീയതി പുറത്ത്

കഴിഞ്ഞ മാസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കായിക താരത്തിന്‍റെ യഥാർഥ ജീവിത സംഭവങ്ങളെ ചിത്രം സ്‌ക്രീനിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് കാർത്തിക് ആര്യൻ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പ് വർധിപ്പിക്കുന്നതാണ് ഈ പോസ്റ്റർ. പോക്കറ്റിൽ ഇന്ത്യ എന്ന് എഴുതിയ ഒരു ജാക്കറ്റ് ധരിച്ച്, നീളം കുറഞ്ഞ മുടിയുമായി വ്യത്യസ്‌ത ലുക്കിലാണ് കാർത്തിക്. മുഖത്ത് മുറിപ്പാടുകളും കാണാം. രാജ്യത്തിന് അഭിമാനകരമാകുന്ന, ആകർഷകമായ ഒരു കഥ ചന്ദു ചാമ്പ്യന് പറയാനുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് പോസ്റ്റർ.

കാർത്തിക് ആര്യൻ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 'നിങ്ങളുടെ നെഞ്ചിൽ ഇന്ത്യ എന്ന് എഴുതുമ്പോൾ, അതൊരു വ്യത്യസ്‌തമായ വികാരമാണ്'- അദ്ദേഹം പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുറിച്ചു. 'ഒരു യഥാർഥ ഹീറോ ആയി അഭിനയിക്കുന്നതിൽ അഭിമാനിക്കുന്നു. വിട്ടുകൊടുക്കാൻ വിസമ്മതിക്കുന്ന ഒരു മനുഷ്യൻ'- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. രൺവീർ സിങ് (Ranveer Singh) നായകനായി എത്തിയ '83' എന്ന ബയോപിക് ചിത്രമാണ് കബീർ ഖാൻ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്‌തത്. ഏറെ പ്രേക്ഷക - നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ഇത്.

READ ALSO:Por thozhil ott release| കാത്തിരിപ്പ് അവസാനിച്ചു; 'പോര്‍ തൊഴില്‍' ഒടിടി റിലീസ് തീയതി പുറത്ത്

ABOUT THE AUTHOR

...view details