Nanpakal Nerath Mayakkam postive responds: മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമ കണ്ട് സിനിമയെ പുകഴ്‌ത്തി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും. നടന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്ന് ശ്രീകുമാരന്‍ തമ്പി. 'നന്‍പകല്‍ നേരത്ത് മയക്കം' വളരെ മനോഹരവും സുന്ദരവുമുമെന്ന് കാര്‍ത്തിക് സുബ്ബരാജ്.
Sreekumaran Thampi about Nanpakal Nerath Mayakkam: ലിജോ ജോസ് പെല്ലിശേരി ജീനിയസ് ആണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പി സിനിമയെയും മമ്മൂട്ടിയെയും ലിജോ ജോസിനെയും പുകഴ്‌ത്തി രംഗത്തെത്തിയത്. എന്നാല്‍ ട്വീറ്റിലൂടെയായിരുന്നു കാര്‍ത്തിക് സുബ്ബരാജ് സിനിമയെ പുകഴ്‌ത്തി രംഗത്തെത്തിയത്.
Sreekumaran Thampi Facebook post: 'നൻപകൽ നേരത്ത് മയക്കം കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാന്‍ ഇരിക്കുന്നതേയുള്ളൂ. 57 വര്‍ഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്‌ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് നന്‍പകല്‍ നേരത്ത് മയക്കം.'-ശ്രീകുമാരന്‍ തമ്പി കുറിച്ചു.