കേരളം

kerala

ETV Bharat / entertainment

'അവന്‍ തൊട്ടതെല്ലാം ട്രെന്‍ഡിങ്', ദീപാവലിക്ക് പൊളിക്കാന്‍ കാര്‍ത്തിയും രജിഷയും, സര്‍ദാര്‍ ട്രെയിലര്‍ - ദീപാവലി റിലീസ്

കാര്‍ത്തിയുടെ നായികയായി രജിഷ വിജയന്‍ എത്തുന്ന ചിത്രമാണ് സര്‍ദാര്‍. ദീപാവലി റിലീസ് സിനിമയുടെ ട്രെയിലര്‍ ഇന്നാണ് യൂടൂബില്‍ പുറത്തിറങ്ങിയത്.

Karthi Movie Sardar Official Trailer Released  Sardar Official Trailer  Sardar Movie Trailer  sardar trailer  karthi movie  karthi upcoming movie  Sardar Movie release date  sardar release date  rajisha vijayan  ps mithran  rashi khanna  സര്‍ദാര്‍ ട്രെയിലര്‍  കാര്‍ത്തി സര്‍ദാര്‍ ട്രെയിലര്‍  കാര്‍ത്തി  രജിഷ വിജയന്‍  റാഷി ഖന്ന  പിഎസ് മിത്രന്‍  സര്‍ദാര്‍ റിലീസ് തീയതി  സര്‍ദാര്‍ റിലീസ്  ദീപാവലി  ദീപാവലി റിലീസ്  സര്‍ദാര്‍
'അവന്‍ തൊട്ടതെല്ലാം ട്രെന്‍ഡിങ്', ദീപാവലിക്ക് പൊളിക്കാന്‍ കാര്‍ത്തിയും രജിഷയും, സര്‍ദാര്‍ ട്രെയിലര്‍

By

Published : Oct 14, 2022, 9:21 PM IST

Updated : Oct 14, 2022, 9:29 PM IST

പൊന്നിയിന്‍ സെല്‍വന്‍റെ വന്‍വിജയത്തിന് പിന്നാലെ കാര്‍ത്തി നായകനായ എറ്റവും പുതിയ ചിത്രം സര്‍ദാറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പിഎസ് മിത്രന്‍ സംവിധാനം ചെയ്‌ത സിനിമയില്‍ ഒരു സ്‌പൈ ആയിട്ടാണ് കാര്‍ത്തി എത്തുന്നത്. 2.22 മിനിട്ട് ദൈര്‍ഘ്യമുളള ട്രെയിലറില്‍ നടന്‍റെ പ്രകടനം തന്നെയാണ് മുഖ്യ ആകര്‍ഷണം.

ഏത് തരം റോളായാലും തന്‍റെ അസാധ്യ പ്രകടനത്തിലൂടെ മികവുറ്റതാക്കാറുളള കാര്‍ത്തി ഇത്തവണയും അതാവര്‍ത്തിക്കുമെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതും ആകാംക്ഷ നിറയ്‌ക്കുന്നതുമായ ഒരു ട്രെയിലറാണ് ചിത്രത്തിന്‍റെതായി പുറത്തുവന്നിരിക്കുന്നത്.

വ്യത്യസ്‌ത ഗെറ്റപ്പുകളില്‍ സര്‍ദാര്‍ ട്രെയിലറില്‍ കാര്‍ത്തി പ്രത്യക്ഷപ്പെടുന്നുണ്ട്. രജിഷ വിജയനും റാഷി ഖന്നയുമാണ് ചിത്രത്തിലെ നായികമാര്‍. ചങ്കി പാണ്ഡെ, ലൈല, സഹാന വാസുദേവന്‍, മുനിഷ്‌കാന്ത്, മുരളി ശര്‍മ, ഇളവരശ്, റിത്വിക് എന്നിവരാണ് മറ്റുതാരങ്ങള്‍. ജിവി പ്രകാശ് കുമാറാണ് സംഗീത സംവിധാനം.

ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും റൂബന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. പ്രിന്‍സ് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ എസ് ലക്ഷ്‌മണ്‍ കുമാറാണ് നിര്‍മാണം. റെഡ്‌ ജയന്‍റ്‌ മൂവീസ് വിതരണം ഏറ്റെടുത്ത സിനിമ ദീപാവലി റിലീസായി ഒക്‌ടോബര്‍ 24നാണ് തിയേറ്ററുകളിലേക്ക് എത്തുക.

Last Updated : Oct 14, 2022, 9:29 PM IST

ABOUT THE AUTHOR

...view details