കേരളം

kerala

ETV Bharat / entertainment

കാര്‍ത്തിയുടെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തു ; വീണ്ടെടുക്കാനുള്ള ശ്രമത്തിലെന്ന് താരം - കാര്‍ത്തി

Karthi Facebook page hacked: നടന്‍ കാര്‍ത്തിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്‌തു. ഇന്ന് രാവിലെ താരത്തിന്‍റെ പേജിലൂടെ ലൈവ് നടന്നപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്‌ത വിവരം അറിയുന്നത്

Karthi Facebook page hacked  Karthi Facebook page  Karthi  കാര്‍ത്തിയുടെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തു  കാര്‍ത്തി
കാര്‍ത്തിയുടെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തു; വീണ്ടെടുക്കാനുള്ള ശ്രമത്തിലെന്ന് താരം

By

Published : Nov 14, 2022, 9:24 PM IST

Karthi Facebook page hacked: തെന്നിന്ത്യന്‍ താരം കാര്‍ത്തിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് അജ്ഞാതര്‍ ഹാക്ക് ചെയ്‌തു. ഇന്ന് രാവിലെയോടെയാണ് സംഭവം. കാര്‍ത്തി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

'ഹലോ സുഹൃത്തുക്കളെ. എന്‍റെ ഫേസ്‌ബുക്ക് പേജ്‌ ഹാക്ക് ചെയ്യപ്പെട്ടു. ഫേസ്‌ബുക്ക് ടീമുമായി ചേര്‍ന്ന് അക്കൗണ്ട് തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍' - ഇപ്രകാരമാണ് താരം ട്വീറ്റ് ചെയ്‌തത്.

തിങ്കളാഴ്‌ച രാവിലെ കാര്‍ത്തിയുടെ ഫേസ്‌ബുക്ക് പേജില്‍ ഒരു ലൈവ് സ്‌ട്രീമിങ്‌ നടന്നിരുന്നു. കാര്‍ത്തി എന്ന തലക്കെട്ടോടെ ഒരു വീഡിയോ താരത്തിന്‍റെ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്യപ്പെട്ടു. ഒരു ഗെയിം എന്ന് തോന്നിപ്പിക്കുന്ന മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് താരത്തിന്‍റെ പേജില്‍ പ്രത്യക്ഷപ്പെട്ടത്.

Also Read:ഏജന്‍റ്‌ ആകാന്‍ തയ്യാറായി കാര്‍ത്തി; ടീസറില്‍ ഒളിപ്പിച്ച് സര്‍ദാര്‍ രണ്ടാം ഭാഗം

ലൈവ് നടത്തിയത് കാര്‍ത്തിയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്‍റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടന്നറിയിച്ച് കാര്‍ത്തി രംഗത്തെത്തിയത്. 'പൊന്നിയിന്‍ സെല്‍വനും' 'സര്‍ദാറു'മാണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രങ്ങള്‍.

ABOUT THE AUTHOR

...view details