മുംബൈ: ഹന്‍സല്‍ മെഹ്‌ത സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മാതാവായി അറങ്ങേറ്റം കുറിച്ച് ബോളിവുഡ് സൂപ്പര്‍ താരം കരീന കപ്പൂര്‍. എക്‌ത കപ്പൂറും ബാലാജി മോഷന്‍ പിക്‌ച്ചേഴ്‌സുമാണ് ചിത്രത്തിന്‍റെ സഹ നിര്‍മാണം. ചിത്രത്തില്‍ ദുരൂഹത നിറഞ്ഞ കൊലപാതകം അന്വേഷിക്കാനെത്തുന്ന കേന്ദ്ര കഥാപാത്രമായ ഡിക്‌ടക്‌റ്റീവിന്‍റെ വേഷം അവതരിപ്പിക്കുന്നതും കരീനയാണ്.
വ്യാഴാഴ്‌ച(06.10.2022) കരീന തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് വിവരം പങ്കുവെച്ചത്. ചിത്രത്തിന്‍റെ നിര്‍മാതാവായി തന്‍റെ പേരെഴുതിയ ക്ലാപ്പ് ബോര്‍ഡുമായി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കിട്ടത്. 'ക്ലാപ്പ് ബോര്‍ഡില്‍ തന്‍റെ പേര് കണ്ടതിന് ശേഷം ഞാന്‍ സന്തേഷവതിയാണ്, ഒന്നാം ദിനം ചിത്രത്തിന്‍റെ നമ്പര്‍ 67ഓ അതോ 68ഓ?, വരൂ നമ്മുക്കിത് ചെയ്യാം' എന്ന അടിക്കുറിപ്പും കരീന ചുവടെ ചേര്‍ത്തിരുന്നു.
ക്ലാപ്പ് ബോര്‍ഡില്‍ പേര് കണ്ട സന്തേഷത്തില്‍ കരീന കപൂര്‍ ഇത് വരെ പേര് നിശ്‌ചയിക്കാത്ത പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് രണ്ട് ഘട്ടങ്ങളിലായി ലണ്ടണിലാണ് നടക്കുക. നിലവില്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി കരീന ഇന്ത്യയിലേയ്‌ക്ക് തിരിച്ചെത്തി. ആഘോഷങ്ങള്‍ക്ക് ശേഷം ഷൂട്ടിങ്ങിന്‍റെ രണ്ടാം ഘട്ടത്തിനായി കരീന ലണ്ടണിലേയ്‌ക്ക് മടങ്ങും.
സംവിധാകന്‍ ഹന്‍സല്‍ മെഹ്‌ത ഒരുക്കുകയും കരീന നിര്‍മാണം ചെയ്യുകയും ചെയ്യുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. മെഹ്‌തയുടെ സിനിമ കൂടാതെ, പ്രശസ്‌ത എഴുത്തുകാരൻ കെയ്‌ഗോ ഹിഗാഷിനോയുടെ 2005-ലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ജാപ്പനീസ് നോവലായ 'ദ ഡിവോഷൻ ഓഫ് സസ്പെക്‌റ്റ് എക്‌സിനെ' അടിസ്ഥാനമാക്കി സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലും കരീനയാണ് കേന്ദ്ര കഥാപാത്രം. നെറ്റ്ഫ്ലിക്‌സില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ വിജയ് വര്‍മ, ജയ്‌ദീപ് അഹ്‌ളാവാട്ട് എന്നീ താരങ്ങളും അണിനിരക്കുന്നു. 2018ലെ 'വീരേ ദി വെഡിങ്' എന്ന ചിത്രം ഹിറ്റായതിന് ശേഷം രേ കപ്പൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാനൊരുങ്ങുകയാണ് നടി.