കേരളം

kerala

By

Published : Jun 19, 2022, 3:41 PM IST

ETV Bharat / entertainment

ആരാണ് തിരികെ എത്തുക? കോഫി വിത്ത് കരണ്‍ 7 പ്രീമിയര്‍ തിയതി പുറത്ത്

Koffee With Karan 7 premiere date: കോഫി വിത്ത് കരണ്‍ സീസണ്‍ 7നായി ഇനി ദിവസങ്ങള്‍ മാത്രം. പുതിയ സീസണില്‍ ആരാകും അതിഥിയായെത്തുക എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

Koffee With Karan 7  kwk7 release date  kwk season 7  Koffee With Karan 7 premiere date  Karan Johar chat show  Karan Johar upcoming movies  കോഫി വിത്ത് കരണ്‍ 7 പ്രീമിയര്‍ തീയതി പുറത്ത്
ആരാണ് തിരികെ എത്തുക? കോഫി വിത്ത് കരണ്‍ 7 പ്രീമിയര്‍ തീയതി പുറത്ത്

മുംബൈ:നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന സെലിബ്രിറ്റി ചാറ്റ്‌ ഷോ കോഫി വിത്ത് കരണ്‍ സീസണ്‍ 7നായി ഇനി ദിവസങ്ങള്‍ മാത്രം. കോഫി വിത്ത് കരണ്‍ സീസണ്‍ 7ന്‍റെ പ്രീമിയര്‍ തിയതി സംവിധായകന്‍ പുറത്തുവിട്ടിരിക്കുകയാണ്. ജൂലൈ ഏഴിന്‌ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് ഷോയുടെ ഏഴാം സീസണ്‍ ആരംഭിക്കുക.

Koffee With Karan 7 premiere date: കരണ്‍ ജോഹര്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍, ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോഫി വിത്ത് കരണ്‍ സീസണ്‍ 7 മികച്ചതും വലിയതും ആയിരിക്കുമെന്നാണ്‌ പ്രീമിയര്‍ തിയതി പുറത്തുവിട്ട് കരണ്‍ ജോഹര്‍ പറയുന്നത്.

Koffee With Karan 7: 'പുതിയ സീസണില്‍ ആരാകും തിരിച്ചെത്തുന്നതെന്ന് ഊഹിക്കുക? കോഫി വിത്ത് കരണ്‍ ഏഴാം സീസണ്‍ ജൂലൈ ഏഴിന്‌ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ആരംഭിക്കും. കോഫി വിത്ത് കരണ്‍ സീസണ്‍ 7 മികച്ചതും വലിയതും ആയിരിക്കും. ദയവായി കാത്തിരിക്കുക', കരണ്‍ ജോഹര്‍ കുറിച്ചു. കുറിപ്പിനൊപ്പം ഷോയുടെ മുന്‍ സീസണുകളുടെ മാഷപ്പ്‌ വീഡിയോയും അദ്ദേഹം പങ്കുവച്ചു.

Karan Johar chat show: സിനിമയുടെ പ്രമോഷനും മറ്റു വിശേഷങ്ങളുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ കരണ്‍ ജോഹറുടെ ഈ ചാറ്റ് ഷോയില്‍ പങ്കെടുക്കാറുള്ളത്. താരങ്ങളോടുള്ള കരണിന്‍റെ ചോദ്യവും അതിന് താരങ്ങള്‍ നല്‍കുന്ന മറുപടിയും എല്ലായ്‌പ്പോഴും വിവാദമാകാറുണ്ട്. സ്‌റ്റാര്‍ വേള്‍ഡിലൂടെ 2004ലാണ് കോഫി വിത്ത് കരണ്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്‌. 2019 വരെ ഷോയുടെ ആറ്‌ സീസണുകള്‍ സ്‌റ്റാര്‍ വേള്‍ഡില്‍ പ്രദര്‍ശിപ്പിച്ചു.

Karan Johar upcoming movies: കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി' 2023 ഫെബ്രുവരി 10നാണ് റിലീസിനെത്തുക. കൂടാതെ പുതിയ ആക്ഷന്‍ ചിത്രത്തിന്‍റെ പ്രഖ്യാനവും അദ്ദേഹം നടത്തിയിട്ടുണ്ട്‌.

Also Read: HBD Karan Johar | ഫറാ ഖാനെ വിശാലമായ 'ക്ലോസറ്റി'ലേയ്‌ക്ക് ക്ഷണിച്ച് കരണ്‍ ജോഹര്‍

ABOUT THE AUTHOR

...view details