കോഴിക്കോട് : 'കാന്താര' സിനിമയിലെ 'വരാഹരൂപം' എന്ന ഗാനവുമായി ബന്ധപ്പെട്ട കേസിൽ നടൻ പൃഥ്വിരാജിന്‍റെ മൊഴി രേഖപ്പെടുത്തും. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാര്‍ പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. ഇവരടക്കം കേസില്‍ 9 എതിര്‍ കക്ഷികളാണുള്ളത്. ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്തുന്നതിനായി നോട്ടിസ് അയയ്‌ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കാന്താര സിനിമയിലെ 'വരാഹരൂപം' എന്ന പാട്ടിന്‍റെ സംഗീതം തൈക്കുടം ബ്രിഡ്‌ജ് മ്യൂസിക് ബാന്‍ഡ് ചിട്ടപ്പെടുത്തിയ 'നവരസം' എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം ലംഘിച്ചുള്ളതാണെന്നായിരുന്നു ആരോപണം. വിവാദമായതിന് പിന്നാലെ തൈക്കുടം ബ്രിഡ്‌ജും 'നവരസം' ഗാനത്തിന്‍റെ ഉടമസ്ഥാവകാശമുള്ള മാതൃഭൂമിയും കോഴിക്കോട് ടൗണ്‍ പൊലീസില്‍ കാന്താര സിനിമയുടെ നിര്‍മാതാവിനും സംവിധായകനുമെതിരെ പരാതി നല്‍കുകയായിരുന്നു.