കേരളം

kerala

ETV Bharat / entertainment

Kannur Squad Tikiri Village Fight : തിയേറ്ററുകൾ ഇളക്കിമറിച്ച 'കണ്ണൂര്‍ സ്‌ക്വാഡി'ലെ 'ടിക്രി വില്ലേജ് ഫൈറ്റ്'; മേക്കിങ് വീഡിയോ പുറത്ത് - mammootty

Tikiri Village Fight Making Video : 'ടിക്രി' വില്ലേജിലെ ഫൈറ്റിന്‍റെ പിന്നാമ്പുറ കാഴ്‌ചകൾ പ്രേക്ഷകരുമായി പങ്കുവച്ച് നിർമാതാക്കൾ

Kannur Squad Tikiri Village Fight  കണ്ണൂര്‍ സ്‌ക്വാഡിലെ ടിക്രി വില്ലേജ് ഫൈറ്റ്  കണ്ണൂര്‍ സ്‌ക്വാഡിലെ ഫൈറ്റ്  കണ്ണൂര്‍ സ്‌ക്വാഡിലെ ഫൈറ്റ് മേക്കിം​ഗ് വീഡിയോ  Tikiri Village Fight Making Video  Kannur Squad  Kannur Squad fight scenes  Kannur Squad fight  mammootty  mammootty Kannur Squad
Kannur Squad Tikiri Village Fight

By ETV Bharat Kerala Team

Published : Oct 29, 2023, 7:31 PM IST

മ്മൂട്ടി നായകനായി എത്തിയ 'കണ്ണൂര്‍ സ്‌ക്വാഡ്' റിലീസായി ആഴ്‌ചകൾക്കിപ്പുറവും തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച് മുന്നേറുകയാണ്. യാതൊരുവിധ ഹൈപ്പുകളുമില്ലാതെ എത്തിയ സിനിമ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. താരങ്ങളുടെ മികച്ച പ്രകടനവും തീപാറുന്ന ആക്ഷൻ രംഗങ്ങളുമെല്ലാം തിയേറ്ററുകളിൽ കയ്യടി നേടി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു മേക്കിങ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിലെ പ്രധാന രം​ഗങ്ങളിൽ ഒന്നായ 'ടിക്രി' വില്ലേജിലെ ഫൈറ്റിന്‍റെ പിന്നാമ്പുറ കാഴ്‌ചകളാണ് നിർമാതാക്കൾ പ്രേക്ഷകരുമായി പങ്കുവച്ചത് (Kannur Squad Tikiri Village Fight Making Video). തിയേറ്ററുകളിൽ ആവേശം അലതല്ലിയ ഈ സംഘട്ടനത്തിന്‍റെ മേക്കിങ് വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എങ്ങനെയാണ് ഈ ആക്ഷൻ സ്വീക്വൻസുകൾ ഷൂട്ട് ചെയ്‌തതെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ.

മമ്മൂട്ടി ഉൾപ്പടെയുള്ള ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്ന താരങ്ങളെ വീഡിയോയിൽ കാണാം. റോബി വർ​ഗീസ് രാജ് ആണ് യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള 'കണ്ണൂർ സ്‌ക്വാഡ്' സംവിധാനം ചെയ്‌തത്. സെപ്റ്റംബർ 28 ന് ആണ് ഈ ചിത്രം റിലീസ് ചെയ്‌തത്.

ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ്, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ധ്രുവൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മലയാളത്തില്‍ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങള്‍ ഒരുക്കിയ മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രത്തിന്‍റെ നിർമാണം.

റോണിയും ഷാഫിയും ചേർന്നാണ് 'കണ്ണൂർ സ്‌ക്വാഡി'ന്‍റെ തിരക്കഥ ഒരുക്കിയത്. സുഷിൻ ശ്യാം ആണ് സംഗീതം ഒരുക്കിയത്. മുഹമ്മദ് റാഫിൽ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്‌തത് പ്രവീൺ പ്രഭാകർ ആണ്.

ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്‌ - ജിബിൻ ജോൺ, അരിഷ് അസ്‌ലം, അസോസിയേറ്റ് ഡയറക്ടേഴ്‌സ്‌ - വിടി ആദർശ്, വിഷ്‌ണു രവികുമാർ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ - റിജോ നെല്ലിവിള, മേക്കപ്പ് - റോണെക്‌സ്‌ സേവ്യർ, വസ്ത്രാലങ്കാരം - അഭിജിത്, അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ടോണി ബാബു എംപിഎസ്ഇ, ഡിസൈൻ - ആന്‍റണി സ്‌റ്റീഫൻ, ടൈറ്റിൽ ഡിസൈൻ - അസ്‌തറ്റിക് കുഞ്ഞമ്മ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, വിഎഫ്എക്‌സ്‌ - ഡിജിറ്റൽ ടർബോ മീഡിയ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, സ്‌റ്റിൽസ് - നവീൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‌ണു സുഗതൻ, ഓവർസീസ് വിതരണം - ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, പിആർഒ - പ്രതീഷ് ശേഖർ എന്നിവർ ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരാണ്.

READ ALSO:Mammootty starrer Kannur Squad കണ്ണൂര്‍ സ്‌ക്വാഡിന് ഗംഭീര പ്രതികരണം; 160 ല്‍ നിന്ന് 250 തിയേറ്ററുകളിലേയ്‌ക്ക്

ABOUT THE AUTHOR

...view details