കാളിദാസ് ജയറാമിനെ നായകനാക്കി വിനിൽ സക്കറിയ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രജനി'. റിലീസിനൊരുങ്ങുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനമാണ് പ്രേക്ഷക ശ്രദ്ധയാർജിക്കുന്നത്.
ചിത്രത്തിലെ 'കണ്ണുനീർ തുള്ളികൾ...' എന്ന് തുടങ്ങുന്ന ഗാനമാണ് മികച്ച പ്രതികരണം നേടുന്നത് (Kannuneer Thullikal lyric video from Rajni movie). കഴിഞ്ഞ ദിവസമാണ് ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഹൃദയം കവരുന്ന മെലഡിയെന്നാണ് ഗാനത്തോടുള്ള പ്രേക്ഷക പ്രതികരണങ്ങൾ.
വിനായക് ശശികുമാറിന്‍റെ വരികൾക്ക് ഈണം ഒരുക്കിയിരിക്കുന്നത് ഫോർ മ്യൂസിക് ആണ്. ഹരിത ബാലകൃഷ്‌ണൻ ആണ് ആലാപനം. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഗാനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
അതേസമയം ഈ മാസം (ഡിസംബർ) എട്ടിന് 'രജനി' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും (Kalidas Jayaram Namitha Pramod starring Rajni hits theaters on December 8). നമിത പ്രമോദ് നായികയാകുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, റെബ മോണിക്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകാന്ത് മുരളി, അശ്വിന്‍ കുമാർ, തോമസ്, റിങ്കി ബിസി, ഷോണ്‍ റോമി, ലക്ഷ്‌മി ഗോപാലസ്വാമി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
സംവിധായകൻ വിനില്‍ വർഗീസ് തന്നെയാണ് ചിത്രത്തിനായി തിരക്കഥയെഴുതി ഒരുക്കിയതും. നവരസ ഫിലിംസിന്‍റെ ബാനറിൽ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിരാണ് 'രജനി'യുടെ നിർമാണം. ഇവരുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം.
ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജോണറിൽ മലയാളത്തിലും തമിഴിലുമായാണ് 'രജനി' ഒരുക്കിയിരിക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷമാണ് കാളിദാസ് ജയറാമും നമിത പ്രമോദും മലയാളത്തിൽ എത്തുന്നത് എന്നതും ചിത്രത്തിന്‍റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു (Kalidas - Namitha Pramod Movie 'Rajani'). സിനിമയുടെ സംഭാഷണം രചിച്ചിരിക്കുന്നത് വിന്‍സെന്‍റ് വടക്കനാണ്.
ജെബിന്‍ ജേക്കബാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് ദീപു ജോസഫും നിർവഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, കല- ബംഗ്ലാന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്‌ത്രാലങ്കാരം - ധന്യ ബാലകൃഷ്‌ണന്‍, സ്റ്റില്‍സ് - രാഹുല്‍ രാജ് ആര്‍, ഷിബു പന്തലക്കോട്.
സൗണ്ട് ഡിസൈനർ - രംഗനാഥ് രവി, ക്രിയേറ്റീവ് ഡയറക്‌ടർ - ശ്രീജിത്ത് കോടോത്ത്, തമിഴ് സംഭാഷണം - ഡേവിഡ് കെ രാജൻ, കല - ആഷിക് എസ്, സംഘട്ടനം - അഷ്റഫ് ഗുരുക്കൾ, നൂർ കെ, ഗണേഷ് കുമാർ, ചീഫ് അസോസിയേറ്റ് - ഡയറക്ടേഴ്‌സ് വിനോദ് പി എം, വിശാഖ് ആർ വാര്യർ, അസോസിയേറ്റ് പ്രൊഡ്യൂസർ - അഭിജിത്ത് എസ് നായർ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഷമീജ് കൊയിലാണ്ടി, ശക്തിവേൽ, ഡി ഐ കളറിസ്റ്റ് - രമേശ് സി പി, മിക്‌സിങ് എൻജിനീയർ - വിപിൻ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
READ MORE:കാളിദാസിന്‍റെ 'രജനി' വരുന്നു ; റിലീസ് തീയതി പുറത്ത്