കേരളം

kerala

ETV Bharat / entertainment

കണ്ണൂര്‍ സ്‌ക്വാഡിനെ ഇനി വീട്ടില്‍ ഇരുന്ന് കാണാം; നാളെ മുതല്‍ ഡിസ്‌നിയില്‍ സ്‌ട്രീമിങ് - Kannnur Squad OTT release streaming on Hotstar

Kannnur Squad on Disney Plus Hotstar: മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് കണ്ണൂര്‍ സ്‌ക്വാഡ് നാളെ മുതല്‍ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറില്‍ സ്‌ട്രീമിങ് ആരംഭിക്കുന്നത്.

Kannnur Squad OTT release  Kannnur Squad on Disney Plus Hotstar  കണ്ണൂര്‍ സ്‌ക്വാഡിനെ ഇനി വീട്ടില്‍ ഇരുന്ന് കാണാം  കണ്ണൂര്‍ സ്‌ക്വാഡ് ഒടിടി റിലീസ്  കണ്ണൂര്‍ സ്‌ക്വാഡ് ഹോട്ട്‌സ്‌റ്റാറില്‍  Kannur Squad enters 100 crore club  Mammootty 100 crore movies  കണ്ണൂര്‍ സ്‌ക്വാഡ്  മമ്മൂട്ടിയുടെ പുതിയ സിനിമകള്‍  Kannnur Squad  Kannnur Squad OTT release streaming on Hotstar  ഹോട്ട്‌സ്‌റ്റാറില്‍ കണ്ണൂര്‍ സ്‌ക്വാഡ്
Kannnur Squad OTT release

By ETV Bharat Kerala Team

Published : Nov 16, 2023, 1:03 PM IST

മ്മൂട്ടിയുടെ (Mammootty) ഏറ്റവും പുതിയ റിലീസായ 'കണ്ണൂര്‍ സ്‌ക്വാഡ്' ഒടിടി റിലീസിനൊരുങ്ങുന്നു. നാളെ (നവംബര്‍ 17) മുതലാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറില്‍ സ്‌ട്രീമിങ് ആരംഭിക്കുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം സ്‌ട്രീമിങ് നടത്തുക. സെപ്‌റ്റംബര്‍ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 50 ദിവസത്തോടടുക്കുമ്പോഴാണ് ഒടിടി റിലീസിനെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

'കണ്ണൂര്‍ സ്‌ക്വാഡ്' 100 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു (Kannur Squad enters 100 crore club). ഇതോടെ 100 കോടി ക്ലബില്‍ ഇടംപിടിക്കുന്ന മമ്മൂട്ടിയുടെ നാലാമത്തെ ചിത്രമാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. 'ഭീഷ്‌മ പര്‍വം', 'മധുരരാജ', 'മാമാങ്കം' എന്നിവയാണ് മമ്മൂട്ടിയുടേതായി 100 കോടി ക്ലബിൽ ഇടംപിടിച്ച മലയാള സിനിമകള്‍ (Mammootty 100 crore movies).

'കണ്ണൂര്‍ സ്‌ക്വാഡ്' 50 കോടി ക്ലബില്‍ ഇടംപിടിച്ചതും മാധ്യമശ്രദ്ധ നേടിയിരുന്നു. ഒമ്പത് ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തില്‍ 50 കോടി രൂപ നേടിയത്. 50 കോടി നേടിയ വേളയില്‍ 'കണ്ണൂര്‍ സ്‌ക്വാഡ്' ടീം സിനിമയുടെ വിജയം ആഘോഷിച്ചതും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ സക്‌സസ്‌ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തു വിട്ടിരുന്നു. സിനിമയിലെ പ്രധാന രംഗങ്ങളില്‍ ഒന്നായ തിക്രി ഗ്രാമത്തിലെ സംഘട്ടന രംഗങ്ങള്‍ കോര്‍ത്തിണക്കിയതായിരുന്നു 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ സക്‌സസ്‌ ടീസര്‍ (Kannur Squad Success Teaser).

Also Read:സെഞ്ച്വറിയടിച്ച് കണ്ണൂര്‍ സ്‌ക്വാഡ്, മമ്മൂട്ടി ചിത്രം നൂറ് കോടി ക്ലബില്‍, ബോക്‌സോഫിസ് കുതിപ്പ് തുടര്‍ന്ന് സിനിമ

'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയിരുന്നു. 'കണ്ണൂര്‍ സ്‌ക്വാഡിന്‍റെ എല്ലാ ടീം അംഗങ്ങള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഒപ്പം ചിത്രത്തിന് നല്‍കുന്ന അനന്തമായ സ്‌നേഹത്തിന് പ്രേക്ഷകരോട് വലിയ നന്ദി' -ഇപ്രകാരമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍റെ പ്രതികരണം. വിനീത് ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും 'കണ്ണൂര്‍ സ്‌ക്വാഡി'ന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു. 'കണ്ണൂര്‍ സ്‌ക്വാഡ്', 'പൊളി പടം' എന്നാണ് കല്യാണിയുടെ അഭിപ്രായം. മെഗാസ്‌റ്റാര്‍ മമ്മൂട്ടി ആശ്ചര്യപ്പെടുത്തുന്നത് തുടരുന്നു എന്നായിരുന്നു വിനീത് ശ്രീനിവാസന്‍റെ പ്രതികരണം.

'കണ്ണൂർ സ്ക്വാഡ്!! എന്തൊരു ചിത്രം!! മമ്മൂട്ടി അങ്കിൾ, നിങ്ങൾ ആശ്ചര്യപ്പെടുത്തുന്നതും പ്രചോദിപ്പിക്കുന്നതും തുടരുന്നു. അഭിനേതാവ് എന്ന നിലയിലെ പ്രകടനത്തെ കുറിച്ചും, മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും മമ്മൂട്ടി കമ്പനിയെ ഇത്രയും നിലവാരമുള്ള ചിത്രങ്ങള്‍ നിർമിക്കുന്ന ബ്രാൻഡാക്കി മാറ്റിയ രീതിയെ കുറിച്ചും പറയാൻ എനിക്ക് വാക്കുകള്‍ ഇല്ല! റോബി, റോണി ചേട്ടാ.. നിങ്ങള്‍ എല്ലാവരും ചേർന്ന് ഇത്തരം ഒരു സിനിമ ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്!!' -ഇപ്രകാരമായിരുന്നു വിനീത് ശ്രീനിവാസന്‍റെ പ്രതികരണം.

മമ്മൂട്ടിയെ കൂടാതെ വിജയരാഘവൻ, ഡോക്‌ടര്‍ റോണി, അസീസ് നെടുമങ്ങാട്, കിഷോർ, ധ്രുവൻ, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ശബരീഷ് തുടങ്ങിയവരും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. റോബി വർഗീസ് രാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സുഷിന്‍ ശ്യാം സംഗീതവും ഒരുക്കി.

Also Read:Mammootty Kannur Squad Movie ശത്രുക്കളെ അടിച്ചു തുരത്തി മമ്മൂട്ടിയും ടീമും; കണ്ണൂര്‍ സ്‌ക്വാഡ് സക്‌സസ്‌ ടീസര്‍ പുറത്ത്

ABOUT THE AUTHOR

...view details