കേരളം

kerala

ETV Bharat / entertainment

'ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ സ്‌ത്രീ': വന്‍ മേക്കോവറില്‍ കങ്കണ; ഫസ്‌റ്റ്‌ ലുക്കും ടീസറും വൈറല്‍ - Emergency not a biopic of Indira Gandhi

Kangana as Indira Gandhi: പേര് സൂചിപ്പിക്കുന്ന പോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. സിനിമയുടെ കഥയും സംവിധാനും നിര്‍മാണവും കങ്കണ തന്നെയാണ്‌ നിര്‍വഹിക്കുന്നത്.

Kangana unveils her first look as Indira Gandhi  Emergency teaser  ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ സ്‌ത്രീ  വന്‍ മേക്കോവറില്‍ കങ്കണ  Kangana as Indira Gandhi  Emergency first look  Emergency release  Emergency not a biopic of Indira Gandhi  Kangana second directorial venture
'ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ സ്‌ത്രീ'; വന്‍ മേക്കോവറില്‍ കങ്കണ; ഫസ്‌റ്റ്‌ ലുക്കും ടീസറും വൈറല്‍

By

Published : Jul 14, 2022, 1:53 PM IST

Emergency first look: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആയി ബോളിവുഡ്‌ താര സുന്ദരി കങ്കണ റണാവത്ത്. എമര്‍ജന്‍സി' എന്ന ചിത്രത്തിലാണ് ഇന്ദിര ഗാന്ധി ആയി കങ്കണ വേഷമിടുന്നത്. 'എമര്‍ജന്‍സി'യുടെ ടീസര്‍ പുറത്തിറങ്ങി. ഇന്ദിര ഗാന്ധിയായി വന്‍ മേക്കോവറില്‍ മികച്ച പ്രകടനമാണ് ടീസറില്‍ കങ്കണ കാഴ്‌ചവച്ചിരിക്കുന്നത്. ടീസര്‍ അടക്കം സിനിമയുടെ ഫസ്‌റ്റ്‌ ലുക്കും പുറത്തിറങ്ങി.

Emergency teaser: വളരെ പ്രതീക്ഷ ഉണര്‍ത്തുന്ന ഏറെ പ്രകടന സാധ്യതയുള്ള ഈ വേഷം കങ്കണ മനോഹരമാക്കുമെന്നാണ് ടീസറിലൂടെ വ്യക്തമാകുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. സിനിമയുടെ കഥയും സംവിധാനും നിര്‍മാണവും കങ്കണ തന്നെയാണ്‌ നിര്‍വഹിക്കുന്നത്.

റിതേഷ്‌ ഷാ ആണ് തിരക്കഥയും സംഭാഷണവും. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ്‌ നിര്‍മാണം. ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പുറത്തുവിടും മുമ്പ്‌ മണികര്‍ണിക ഫിലിംസിന്‍റെ പേരില്‍ പുതിയ യൂട്യൂബ്‌ ചാനല്‍ ആരംഭിച്ചിരുന്നു. ഈ ചാനലിലൂടെയാണ് ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്.

Emergency release: സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജി.വി പ്രകാശ്‌ കുമാര്‍ ആണ് സംഗീതം. തന്‍വി കേസരി പശുമാര്‍ഥിയാണ് ചിത്രത്തിന്‍റെ അഡീഷണല്‍ ഡയലോഗ്‌സ്‌ ഒരുക്കുന്നത്. ടെറ്റ്സുവോ നഗാത്ത ഛായാഗ്രഹണവും രാമേശ്വര്‍ എസ് ഭഗത്ത് എഡിറ്റിംഗും നിര്‍വഹിക്കും. ശീതള്‍ ശര്‍മ്മ ആണ് വസ്‌ത്രാലങ്കാരം. 2023ല്‍ ചിത്രം തിയേറ്ററുകളിലെത്തും.

Emergency not a biopic of Indira Gandhi: 'എമര്‍ജന്‍സി' ഇന്ദിര ഗാന്ധിയുടെ ജീവചരിത്രമല്ലെന്ന് കങ്കണ നേരത്തെ പ്രതികരിച്ചിരുന്നു. എമര്‍ജന്‍സി ഇന്ദിര ഗാന്ധിയുടെ ജീവചരിത്ര സിനിമ അല്ലെന്നും രാഷ്‌ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്‍റെ തലമുറയ്‌ക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക-രാഷ്‌ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്‌ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ പറഞ്ഞിരുന്നു.

Kangana second directorial venture: കങ്കണയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. 'മണികര്‍ണിക: ദ്‌ ക്വീന്‍ ഓഫ്‌ ഝാന്‍സി' ആയിരുന്നു കങ്കണയുടെ ആദ്യ സംവിധാന സംരംഭം. കൃഷ്‌ ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ ഈ ചിത്രം സംവിധാനം ചെയ്‌തത്. 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തിലാണ് കങ്കണ വേഷമിട്ടത്.

Also Read:'അക്കാര്യം തീര്‍ച്ചയാണ്' ; ബോളിവുഡിന് താങ്ങാനാവില്ലെന്ന മഹേഷ്‌ ബാബുവിന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ച് കങ്കണ

ABOUT THE AUTHOR

...view details