Kangana Ranaut shares cryptic note on Casanova: ബോളിവുഡ് താരമായ ഒരു കാസനോവ തന്നെ വിടാതെ രഹസ്യമായി പിന്തുടരുകയാണെന്ന നടി കങ്കണ റണാവത്തിന്‍റെ വെളിപ്പെടുത്തല്‍ മാധ്യമശ്രദ്ധ നേടുന്നു. നടിയായ ഭാര്യയുടെ പിന്തുണയോടു കൂടിയാണ് ഈ കാസനോവ ഇതെല്ലാം ചെയ്യുന്നതെന്നും കങ്കണ പറയുന്നു. ബോളിവുഡ് താരദമ്പതികളുടെ പേര് വെളിപ്പെടുത്താതെ ദീര്‍ഘമായ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായാണ് കങ്കണ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
Kangana shared a post about Bollywood couple: പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അവരുടെ ജീവിതത്തെ കുറിച്ചുള്ള ചില വിശദാംശങ്ങള്‍ കങ്കണ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 'ഞാന്‍ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുകയും ചാരവൃത്തി നടത്തുകയും ചെയ്യുന്നു. തെരുവുകളില്‍ മാത്രമല്ല, എന്‍റെ കെട്ടിട പാര്‍ക്കിംഗിലും വീടിന്‍റെ ടെറസില്‍ പോലും അവര്‍ എന്‍റെ ചിത്രം പകര്‍ത്താന്‍ സൂം ലെന്‍സുകള്‍ വച്ചിട്ടുണ്ട്. ഇപ്പോള്‍ പാപ്പരാസികള്‍ വരെ വലിയ വാര്‍ത്തകള്‍ ഉണ്ടെങ്കില്‍ മാത്രമാണ് താരങ്ങളെ സന്ദര്‍ശിക്കാന്‍ എത്താറുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം.
Kangana Instagram post: അഭിനേതാക്കള്‍ക്ക് ഫോട്ടോ എടുത്തു കൊടുക്കാന്‍ പണം ഈടാക്കുക പോലും തുടങ്ങിയിട്ടുണ്ട്. എന്‍റെ ടീമോ ഞാനോ അവര്‍ക്ക് പണം നല്‍കുന്നില്ല. പിന്നെ ആരാണ് ഇവര്‍ക്ക് പണം നല്‍കുന്നത്? രാവിലെ 6.30ന് എന്‍റെ ചിത്രം എടുക്കുന്നുണ്ട്. അവര്‍ക്ക് എങ്ങനെയാണ് എന്‍റെ ഷെഡ്യൂള്‍ ലഭിക്കുന്നത്? ഈ ചിത്രങ്ങള്‍ കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നത്? ഇപ്പോള്‍ ഞാന്‍ അതിരാവിലത്തെ കൊറിയോഗ്രഫി പ്രാക്‌ടീസ് സെക്ഷന്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
Kangana Instagram story about Bollywood Casanova: സ്‌റ്റുഡിയോയിലേക്ക് വരാന്‍ ആര്‍ക്കും ഒന്നും നല്‍കിയിട്ടില്ല. ഒരു സൂചനയും നല്‍കിയിട്ടില്ല. എന്നിട്ടും ഞായറാഴ്‌ചയായിട്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്. എന്‍റെ വാട്‌സ്‌ആപ്പ് വിവരങ്ങളും പ്രൊഫഷണല്‍ ഡീലുകളും വ്യക്തി ജീവിത വിവരങ്ങള്‍ പോലും ചോര്‍ന്നതായി എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ ക്ഷണിക്കപ്പെടാതെ എന്‍റെ വീട്ടുവാതില്‍ക്കല്‍ വന്ന് എന്നെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ച സ്വജനപക്ഷപാത മാഫിയയുടെ കോമാളി വേഷം കെട്ടിയ ആളാണ്. അറിയപ്പെട്ട സ്‌ത്രീലമ്പടനും കാസനോവയുമാണ്. ഇപ്പോള്‍ സ്വജനപക്ഷപാത മാഫിയയുടെ വൈസ് പ്രസിഡന്‍റുമാണ്.
കങ്കണയുടെ വൈറല്‍ കുറിപ്പ് കങ്കണയുടെ വൈറല്‍ കുറിപ്പ് നിര്‍മാതാവാകാനും കൂടുതല്‍ സ്‌ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാനും എന്നെ പോലെ വസ്‌ത്രം ധരിക്കാനും എന്നെ പോലെ വീടിന്‍റെ ഇന്‍റീരിയര്‍ ചെയ്യാന്‍ വരെ അയാള്‍ ഇപ്പോള്‍ ഭാര്യയെ നിര്‍ബന്ധിക്കുകയാണ്. എന്‍റെ സ്വന്തം സ്‌റ്റൈലിസ്‌റ്റുകളെ വിലക്കെടുത്തിരിക്കുക പോലും ചെയ്‌തിരിക്കുകയാണ്. വര്‍ഷങ്ങളായി എന്‍റെ സ്‌റ്റൈലിസ്‌റ്റായിരുന്നവര്‍ ഇപ്പോള്‍ എനിക്കൊപ്പം ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നു. ഈ ശല്യപ്പെടുത്തുന്ന സ്വഭാവത്തെ ഭാര്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
Kangana says someone leaking her personal life: മുമ്പ് എന്‍റെ സഹോദരന്‍റെ വിവാഹ സത്‌കാരത്തിന് ഞാന്‍ ഉടുത്തിരുന്ന അതേ സാരി അവളുടെ വിവാഹത്തിന് പോലും അവള്‍ ധരിച്ചിരുന്നു. ഇത് വിചിത്രമാണ്. ഒരു ദശാബ്‌ദത്തിലേറെയായി എനിക്ക് അറിയുന്ന സിനിമ വസ്‌ത്രാലങ്കാരം ചെയ്യുന്ന ഒരു സുഹൃത്ത് അടുത്തിടെ എന്നോട് മോശമായി പെരുമാറി. യാദൃശ്ചികമെന്നോണം അവന്‍ ഇപ്പോള്‍ ഇതേ ദമ്പതികള്‍ക്കൊപ്പമാണ് ജോലി ചെയ്യുന്നത്. എനിക്ക് ഫണ്ട് നല്‍കുന്നവരോ ബിസിനസ് പങ്കാളികളോ ഒരു കാരണവുമില്ലാതെ അവസാന നിമിഷം ഡീലുകള്‍ ഉപേക്ഷിക്കുന്നു. എന്നെ ഒറ്റപ്പെടുത്താനും മാനസിക പിരിമുറുക്കത്തില്‍ അകപ്പെടുത്താനുമാണ് അയാളുടെ ശ്രമം.
അതേസമയം, താമസിക്കുന്ന ഫ്ലാറ്റില്‍ തന്നെ അവളെ മറ്റൊരു നിലയിലേക്ക് മാറ്റിയിരിക്കുകയാണ് അയാള്‍. ഒരേ കെട്ടിടത്തില്‍ വേര്‍പിരിഞ്ഞാണ് അവര്‍ കഴിയുന്നത്. ഇത് അംഗീകരിക്കരുതെന്നും അവനുമേല്‍ ഒരു കണ്ണു വേണമെന്നുമാണ് അവളോട് എനിക്ക് നിര്‍ദേശിക്കാനുള്ളത്. ഈ വിവരങ്ങളെല്ലാം എങ്ങനെയാണ് അയാള്‍ക്ക് കിട്ടുന്നത്? എന്തു പണിയാണ് അയാള്‍ ചെയ്യുന്നത്? അയാള്‍ക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ അത് അവളെയും അവരുടെ കുഞ്ഞിനെയുമെല്ലാം ബാധിക്കും. നിയമ വിരുദ്ധമായ ഒന്നിലും ഏര്‍പ്പെടുന്നില്ലെന്ന് അവള്‍ ഉറപ്പാക്കണം. പ്രിയപ്പെട്ടവള്‍ക്കും നിന്‍റെ കുഞ്ഞിനും നിറയെ സ്‌നേഹം'-കങ്കണ റണാവത്ത് കുറിച്ചു.
കങ്കണയുടെ കുറിപ്പിന് പിന്നാലെ ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കങ്കണ പങ്കുവച്ച തന്‍റെ പോസ്‌റ്റില്‍ പരാമര്‍ശിച്ച താര ദമ്പതികള്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. അതേസമയം കങ്കണക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ കമന്‍റുകള്‍ ഉയരുന്നുണ്ട്. ആലിയയേയും രണ്‍ബീറിനെയും കങ്കണ വളരെ കാലമായി ലക്ഷ്യമിടുന്നു എന്നാണ് കങ്കണക്കെതിരെയുള്ള കമന്‍റുകള്‍.
Also Read:'അന്ന് 21 വയസ്, 52 സര്‍ജറികള്‍'; സഹോദരി ആസിഡ് ആക്രമണത്തിന് ഇരയായതിനെക്കുറിച്ച് കങ്കണ