Kangana about Lal Singh Chaddha boycott : ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. ചിത്രം ബഹിഷ്‌കരിക്കണമെന്ന ക്യാംപയിനിംഗ് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. ഈ ബഹിഷ്‌കരണ ക്യാംപയിനിംഗിന് പിന്നില്‍ നടന്‍ ആമിര്‍ ഖാന്‍ തന്നെയാണെന്ന് പ്രതികരിച്ച് ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്ത് രംഗത്തെത്തി. ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.
Kangana Ranaut against Amir Khan: 'ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ നെഗറ്റിവിറ്റിക്കും പിറകില്‍ ഒരു ബുദ്ധികേന്ദ്രമുണ്ട്. അത് മറ്റാരുമല്ല, ആമിര്‍ ഖാന്‍ തന്നെയാണ്. ഈ വര്‍ഷം ഒരു ഹിന്ദി സിനിമ പോലും വിജയിച്ചില്ല. ഇന്ത്യയുടെ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തെന്നിന്ത്യന്‍ സിനിമകള്‍ മാത്രമാണ് വിജയിച്ചത്. ഒരു ഹോളിവുഡ് സിനിമയുടെ റീമേക്ക് വിജയിക്കാന്‍ സാധ്യതയില്ല. പക്ഷേ, അവര്‍ ഇപ്പോള്‍ ഇന്ത്യയ്‌ക്ക് സഹിഷ്‌ണുതയില്ലെന്ന് പറയും.
ഹിന്ദി സിനിമകള്‍ പ്രേക്ഷകരുടെ മനസ്സറിയണം. അവിടെ ഹിന്ദുവെന്നോ മുസ്ലിമെന്നോ എന്നൊന്നുമില്ല. ആമിര്‍ ഖാന്‍ ഹിന്ദു ഫോബിക് ആയ 'പി.കെ' എന്ന സിനിമയെടുത്തു. ഇന്ത്യയെ സഹിഷ്‌ണുതയില്ലാത്തത് എന്ന് വിളിച്ചു. 'പി.കെ' അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി' - കങ്കണ കുറിച്ചു.