ഡല്‍ഹിയില്‍ 17 വയസ്സുള്ള പെണ്‍കുട്ടി ആസിഡ് ആക്രമണത്തിന് ഇരയായതിന് പിന്നാലെ സമാനമായി സഹോദരി രംഗോലി ചന്ദേല്‍ നേരിട്ട ഭയാനകമായ അനുഭവം പങ്കുവച്ച് ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്ത്.
Kangana Ranaut Instagram post :ആസിഡ് ആക്രമണത്തിന് ഇരയാകുമ്പോള്‍ 21 വയസ്സായിരുന്നു രംഗോലിക്ക്. 'രംഗോലിയുടെ മുഖത്തിന്‍റെ പകുതിയും പൊള്ളലേറ്റിരുന്നു. ഒരു കണ്ണിന് കാഴ്‌ച നഷ്‌ടപ്പെട്ടു, സ്‌തനങ്ങള്‍ക്കും സാരമായി തകരാര്‍ സംഭവിച്ചിരുന്നു. ഒരു വര്‍ഷം നഷ്‌ടമായി' - സംഭവത്തെക്കുറിച്ച് കങ്കണ മുമ്പൊരിക്കല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് കങ്കണ റണാവത്ത് തന്‍റെ സഹോദരിയുടെ ദുരനുഭവം പങ്കുവയ്‌ക്കുന്നത്. 'എന്‍റെ കൗമാര പ്രായത്തിലായിരുന്നു സഹോദരി രംഗോലി ചന്ദേല്‍ റോഡിനരികില്‍ നിന്ന അക്രമിയില്‍ നിന്ന് ആസിഡ് ആക്രമണം നേരിട്ടത്. തുടര്‍ന്ന് അവള്‍ 52 ശസ്‌ത്രക്രിയകള്‍ക്ക് വിധേയയായി. സങ്കല്‍പ്പിക്കാന്‍ ആവാത്തത്ര മാനസികവും ശാരീരികവുമായ ആഘാതമായിരുന്നു അത്. ഒരു കുടുംബം എന്ന നിലയിൽ ഞങ്ങൾ തകർന്നുപോയി.
Kangana Ranaut also had to go through therapy:എനിക്കും തെറാപ്പിക്ക് പോകേണ്ടി വന്നു. കാരണം ഞാനും ഭയന്നിരുന്നു. എന്നെ കടന്നുപോകുന്ന ആരെങ്കിലും എന്‍റെ നേര്‍ക്ക് ആസിഡ് ഒഴിക്കുമോ എന്ന് ഞാന്‍ ഭയന്നിരുന്നു. ഒരു ബൈക്ക് യാത്രികനോ അപരിചിതനോ കടന്നുപോകുമ്പോഴെല്ലാം ഒരു റിഫ്ലെക്‌സ് ആക്ഷനെന്നോണം എന്‍റെ മുഖം ഞാന്‍ മറച്ചുപിടിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാർ ശക്തമായി ഇടപെടേണ്ടതുണ്ട്. ഗൗതം ഗംഭീറിനോട് ഞാൻ യോജിക്കുന്നു. ആസിഡ് ആക്രമണകാരികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്' - കങ്കണ റണാവത്ത് കുറിച്ചു.