മുംബൈ : വിവേകമുള്ള ആളാണെങ്കിൽ തന്നെ ഭയപ്പെടണമെന്ന് മാധ്യമപ്രവര്‍ത്തകനോട് രസകരമായ മറുപടിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്.നടിയോട് സംസാരിക്കാൻ ഭയമാണെന്ന് പറഞ്ഞ ഒരു മാധ്യമപ്രവർത്തകനോടായിരുന്നു ചിരിച്ചുകൊണ്ടുള്ള നടിയുടെ പ്രതികരണം. ഹരിദ്വാറിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ മുംബൈ വിമാനത്താവളത്തില്‍വച്ചായിരുന്നു പരാമര്‍ശം.
വെള്ള സാരിയിൽ ചിക് ബിർകിൻ ബാഗും ധരിച്ച് മുംബൈയിലെ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകർക്ക് മുൻപിൽപ്പെട്ട താരം തന്‍റെ യാത്രയെ കുറിച്ചുള്ള വിവരങ്ങൾ ആദ്യം സ്വമേധയാ വെളിപ്പെടുത്തുകയായിരുന്നു. ഞാൻ ഹരിദ്വാറിലേക്ക് പോകുന്നുവെന്ന് മാധ്യപ്രവർത്തകർ ചോദിക്കുന്നതിന് മുൻപ് തന്നെ താരം പറഞ്ഞു.
'നിങ്ങൾ ചോദിച്ചില്ലെങ്കിലും, എനിക്ക് നിങ്ങളോട് പറയണമെന്ന് തോന്നി. എവിടേക്കാണ് ഞാൻ പോകുന്നതെന്ന്. ഞാൻ ഗംഗ ആരതിയ്ക്കായി പോവുകയാണ്. നാളെ ഞാൻ കേദാർനാഥിലേയ്‌ക്ക് പോകും' - താരം പറഞ്ഞു.