കേരളം

kerala

ETV Bharat / entertainment

'കാന്താര ഇന്ത്യയുടെ അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ എന്‍ട്രി, ഒരാഴ്‌ച കഴിഞ്ഞാലും ഞാന്‍ കരകയറില്ല': കങ്കണ - Kangana Ranaut thanks to Rishab Shetty

Kangana Ranaut praises Kantara: കാന്താരയെ പ്രശംസിച്ച് കങ്കണ റണാവത്ത്. ചിത്രം ഓസ്‌കറില്‍ ഇടംപിടിക്കുമെന്നാണ് കങ്കണ പറയുന്നത്. സിനിമയുടെ ഛായാഗ്രഹണത്തെയും പുകഴ്‌ത്തിയ താരം സംവിധായകന്‍ ഋഷഭ്‌ ഷെട്ടിയുടെ ടാലന്‍റിനെയും പ്രശംസിച്ചു.

Kangana Ranaut praises Kantara  Kangana Ranaut  Kantara  Rishab Shetty for making Kantara  Rishab Shetty  കാന്താര  ഓസ്‌കാര്‍  ഓസ്‌കാര്‍ എന്‍ട്രി  കങ്കണ  കാന്താരയെ പ്രശംസിച്ച് കങ്കണ റണാവത്ത്  Action thriller Kantara  Kangana Ranaut gave a glowing review of Kantara  Kangana Ranaut thanks to Rishab Shetty  Kantara box office collection
'കാന്താര ഇന്ത്യയുടെ അടുത്ത വര്‍ഷത്തെ ഓസ്‌കാര്‍ എന്‍ട്രി, ഒരാഴ്‌ച കഴിഞ്ഞാലും ഞാന്‍ കരകയറില്ല': കങ്കണ

By

Published : Oct 22, 2022, 1:19 PM IST

Action thriller Kantara: കന്നട ആക്ഷന്‍ ചിത്രം 'കാന്താര'യെ കുറിച്ചുള്ള ചര്‍ച്ചകളാണിപ്പോള്‍ ഇന്ത്യന്‍ സിനിമ ലോകത്ത്. ഋഷഭ്‌ ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ബോക്‌സ്‌ ഓഫീസ് കീഴടക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്ത്‌ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Kangana Ranaut praises Kantara: കാന്താര കണ്ടുവെന്നും അടുത്ത വര്‍ഷത്തെ ഓസ്‌കാറിലേയ്‌ക്കുള്ള ഇന്ത്യയുടെ എന്‍ട്രിയാവും ചിത്രമെന്നുമാണ് കങ്കണ പറയുന്നത്. ലോകം അനുഭവിച്ചറിയേണ്ട ഒരു അനുഭവ യാഥാര്‍ഥ്യമാണ് കാന്താരയെന്നും താരം കുറിച്ചു. സിനിമയെ പ്രശംസിച്ചു കൊണ്ട് ഫേസ്‌ബുക്കില്‍ കുറിപ്പ് പങ്കുവയ്‌ക്കുകയായിരുന്നു താരം.

Kangana says Kantara will be on Oscar entry: "കഴിഞ്ഞ ദിവസം രാത്രി എന്‍റെ കുടുംബത്തോടൊപ്പം ഞാന്‍ കാന്താര കണ്ടു. അടുത്ത വര്‍ഷത്തെ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കാന്താര ആയിരിക്കണമെന്ന് എനിക്ക് തോന്നുന്നു. വര്‍ഷം അവസാനിക്കാനിരിക്കുന്നതേയുള്ളു. ഇനിയും മികച്ച സിനിമകള്‍ വരാനുണ്ട്.

Kangana Ranaut gave a glowing review of Kantara: ഇത് നിഗൂഢതയുടെ നാടാണ്. ഇത് ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. അത് ഉള്‍ക്കൊള്ളാനെ ആകു. ഇന്ത്യ ഒരു അത്ഭുതം പോലെയാണ്. അത് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നിരാശനാകും. പക്ഷേ നിങ്ങള്‍ അത്ഭുതത്തിന് കീഴടങ്ങിയാല്‍ നിങ്ങള്‍ ആ ഒരാളാകാം. ലോകം അനുഭവിച്ചറിയേണ്ട ഒരു അനുഭവ യാഥാര്‍ഥ്യമാണ് കാന്താര."-കങ്കണ കുറിച്ചു.

Kangana Ranaut thanks to Rishab Shetty: സിനിമയെ പ്രശംസിച്ചു കൊണ്ടുള്ള മറ്റൊരു പോസ്‌റ്റും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കാന്താര കണ്ട ശേഷം കാറിലിരുന്നുള്ള സെല്‍ഫി വീഡിയോ ആണ് താരം ട്വിറ്ററിലൂടെ പങ്കുവച്ചത്. കാന്താരയുടെ നിരൂപണ വീഡിയോ ആണ് കങ്കണ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. സിനിമയെ പ്രശംസിച്ച കങ്കണ സംവിധായകന്‍ ഋഷഭ്‌ ഷെട്ടിക്ക്‌ നന്ദിയും രേഖപ്പെടുത്തി.

"എന്‍റെ കുടുംബത്തോടൊപ്പം 'കാന്താര' കണ്ട ശേഷം പുറത്തുവന്നതേയുള്ളു. ഞാൻ ഇപ്പോഴും വിറയ്‌ക്കുകയാണ്. എന്തൊരു സ്ഫോടനാത്മകമായ അനുഭവം. ഋഷഭ്‌ ഷെട്ടി, നിങ്ങള്‍ക്ക് അഭിനന്ദനം. രചന, സംവിധാനം, അഭിനയം, ആക്ഷൻ, ബ്ലില്ല്യൻസ്, അവിശ്വസനീയം!

സിനിമയിലെ പ്രാദേശിക നാടോടി കഥയുടേയും ആക്ഷന്‍റേയും സമന്വയത്തെ താരം പ്രത്യേകം അഭിനന്ദിച്ചു. "പാരമ്പര്യം, നാടോടിക്കഥകൾ, തദ്ദേശീയ പ്രശ്‌നങ്ങള്‍ എന്നിവയുടെ സംയോജനം. മനോഹരമായ ആക്ഷനും ഛായാഗ്രഹണവും. ഇതാണ് സിനിമ. എന്തിനു വേണ്ടിയാണ് സിനിമ. ഒരാഴ്‌ചയോളം സിനിമ കണ്ടതിന്‍റെ ഹാങ്‌ഓവര്‍ മാറില്ല. ഇതുപോലൊന്ന് കണ്ടിട്ടില്ലെന്ന് തിയേറ്ററിൽ പലരും പറയുന്നത് ഞാൻ കേട്ടു. ഈ ചിത്രത്തിന് നന്ദി. ഒരാഴ്‌ച കൂടി കഴിഞ്ഞാലും ഈ അനുഭവത്തിൽ നിന്ന് കരകയറുമെന്ന് ഞാൻ കരുതുന്നില്ല."-കങ്കണ പറഞ്ഞു.

Kantara release: ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രം സെപ്‌റ്റംബര്‍ 30നാണ് തിയേറ്ററുകളിലെത്തിയത്. 19ാം നൂറ്റാണ്ടിന്‍റെ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമയ്‌ക്ക് മികച്ച സ്വീകാര്യതയും നിരൂപക പ്രശംസയുമാണ് ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്നും ലഭിക്കുന്നത്. അടുത്തിടെ 'കാന്താര'യുടെ മലയാളം, ഹിന്ദി പതിപ്പുകളും റിലീസ് ചെയ്‌തിരുന്നു. ഇവയ്‌ക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്‍റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് 'കാന്താര'യുടെ മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത്.

Kantara box office collection: സിനിമയുടെ കന്നഡ പതിപ്പ് മാത്രമല്ല ബോക്‌സ്‌ ഓഫീസില്‍ തേരോട്ടം നടത്തുന്നത്. മലയാളം, തമിഴ്‌, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും ചിത്രത്തിന് ഗംഭീര ബോക്‌സ്‌ഓഫീസ്‌ കലക്ഷനാണ് ലഭിക്കുന്നത്. 'കാന്താര' 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. 170 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള ബോക്‌സ്‌ ഓഫീസ് കലക്ഷന്‍.

സംവിധായകന്‍ ഋഷഭ്‌ ഷെട്ടി തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചത്. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ്‌ കിരഗണ്ഡൂര്‍ ആണ് നിര്‍മാണം നിര്‍വഹിച്ചത്. സപ്‌തമി ഗൗഡ, അച്യുത് കുമാര്‍, കിഷോര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, നവീന്‍ ഡി പടീല്‍, മാനസി സുധീര്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പ്രദീപ് ഷെട്ടി, പുഷ്‌പരാജാ ബൊല്ലാറ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Also Read:ബോളിവുഡ് പ്രേക്ഷകരെ അമ്പരപ്പിച്ച് കാന്താര; ബോക്‌സോഫിസിൽ നേടിയത് റെക്കോഡ് കലക്ഷൻ

ABOUT THE AUTHOR

...view details