കേരളം

kerala

ETV Bharat / entertainment

'ഇന്ത്യന്‍ സ്‌ത്രീകളാണ് ഏറ്റവും മികച്ചവര്‍'; വിഷാദ രോഗത്തിന് ശേഷം ഓസ്‌കര്‍ വേദിയിലെത്തിയ ദീപികയെ പ്രശംസിച്ച് കങ്കണ - ദീപിക പദുക്കോണ്‍

ദീപിക പദുക്കോണിനെ അഭിനന്ദിച്ച് കങ്കണ റണാവത്ത്. ഓസ്‌കര്‍ വേദിയിലെ ദീപികയുടെ വീഡിയോ പങ്കുവച്ച് കൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.

ഇന്ത്യന്‍ സ്‌ത്രീകളാണ് ഏറ്റവും മികച്ചവര്‍  ഓസ്‌കര്‍ വേദിയിലെത്തിയ ദീപികയെ പ്രശംസിച്ച് കങ്കണ  ദീപികയെ പ്രശംസിച്ച് കങ്കണ  Kangana Ranaut praises Deepika Padukone  Kangana Ranaut praises Deepika  Deepika Padukone Oscars appearance  Kangana Ranaut  Deepika Padukone  ദീപിക പദുക്കോണിനെ അഭിനന്ദിച്ച് കങ്കണ റണാവത്ത്  ഓസ്‌കര്‍ വേദിയിലെ ദീപികയുടെ വീഡിയോ  കങ്കണയുടെ ട്വീറ്റ്  ഓസ്‌കര്‍ വേദിയില്‍  കങ്കണ  ദീപിക  ദീപിക പദുക്കോണ്‍  കങ്കണ റണാവത്ത്
വിഷാദ രോഗത്തിന് ശേഷം ഓസ്‌കര്‍ വേദിയിലെത്തിയ ദീപികയെ പ്രശംസിച്ച് കങ്കണ

By

Published : Mar 13, 2023, 3:12 PM IST

സ്‌കര്‍ 2023 വേദിയില്‍ എസ്‌എസ് രാജമൗലിയുടെ 'ആർആർആറി'ലെ 'നാട്ടു നാട്ടു' ഗാനത്തെ പരിചയപ്പെടുത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിനെ പ്രശംസിച്ച് കങ്കണ റണാവത്ത്. 'നാട്ടു നാട്ടു'വിനെ അവതരിപ്പിച്ച ദീപികയെ തിങ്കളാഴ്‌ച രാവിലെ ട്വിറ്ററിലൂടെയാണ് കങ്കണ അഭിനന്ദിച്ച് രംഗത്തെത്തിയത്.

'ദീപിക പദുകോൺ എത്ര സുന്ദരിയാണ്. രാജ്യത്തെ മുഴുവൻ ഒരുമിപ്പിച്ച്, അതിന്‍റെ പ്രതിച്ഛായയും പ്രശസ്‌തിയും ഉയര്‍ത്തിപ്പിടിച്ച് ഓസ്‌കര്‍ വേദിയില്‍ വളരെ ആത്മവിശ്വാസത്തോടു കൂടിയും മനോഹരമായും സംസാരിക്കുന്നത് അത്ര എളുപ്പമല്ല. ഇന്ത്യന്‍ സ്‌ത്രീകള്‍ ഏറ്റവും മികച്ചവര്‍ ആണെന്നുള്ളതിന്‍റെ സാക്ഷ്യമായി ദീപിക പദുകോൺ തല ഉയര്‍ത്തി നില്‍ക്കുന്നു', ദീപികയുടെ വീഡിയോ പങ്കുവച്ച് കങ്കണ കുറിച്ചു. ഒപ്പം ചുവന്ന ഹൃദയവും ദേശീയ പതാകയുടെ ഇമോജികളും കങ്കണ കുറിപ്പിനൊപ്പം ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

കങ്കണയുടെ അഭിനന്ദന ട്വീറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'ഇന്ത്യന്‍ സിനിമ മേഖലയ്‌ക്ക് ഇത് അഭിമാന നിമിഷം'- ഒരു ആരാധകന്‍ കുറിച്ചു. 'ഒരു സ്‌ത്രീ മറ്റൊരു സ്‌ത്രീയെ പിന്തുണയ്‌ക്കുന്നത് എത്ര മനോഹരമാണ്' -മറ്റൊരാള്‍ കുറിച്ചു. 'ശരിക്കും ദീപിക സുന്ദരി തന്നെ', 'ഫുട്‌ബോളിന് ശേഷം ഓസ്‌കറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു, അഭിമാനകരം' -തുടങ്ങി നിരവധി കമന്‍റുകളാണ് ആരാധകര്‍ പങ്കുവയ്‌ക്കുന്നത്.

കങ്കണയ്‌ക്ക് പിന്നാലെ സാമന്ത, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളും ദീപികയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. കറുത്ത നിറമുള്ള വൈഡ് നെക്കഡ്‌ വെല്‍വറ്റ് ഗൗണ്‍ ധരിച്ച് പഴയ ഹോളിവുഡ് സ്‌റ്റൈലിലാണ് ദീപിക പദുക്കോണ്‍ ഓസ്‌കര്‍ വേദിയില്‍ എത്തിയത്.

അതേസമയം കുറച്ച് നാള്‍ക്ക് മുമ്പ് ദീപികയെ പരോക്ഷമായി പരിഹസിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. 2020ൽ, ലോക മാനസികാരോഗ്യ ദിനത്തിൽ, തന്‍റെ സിനിമയായ 'ജഡ്ജ്മെന്‍റല്‍ ഹേ ക്യാ' കാണാൻ കങ്കണ തന്‍റെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു കങ്കണയുടെ പരിഹാസം.

'സ്വയം പ്രതിരോധിക്കാൻ കഴിയാത്തവരെ പ്രതിരോധിക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നതെന്ന് കങ്കണ ഗെഹ്രെയാന്‍ പ്രൊമോഷന്‍ പരിപാടിക്കിടെ പറഞ്ഞിരുന്നു. ശരിയാണോ? അവൾക്ക് സ്വയം പ്രതിരോധിക്കാൻ കഴിയും. അവര്‍ക്ക് പദവിയും പ്ലാറ്റ്‌ഫോമും ഉണ്ട്. എനിക്ക് അവരുടെ സിനിമ ഇവിടെ പ്രമോട്ട് ചെയ്യാൻ കഴിയില്ല.' -കങ്കണ നേരത്തെ പറഞ്ഞിരുന്നു.

നടി സാമന്ത റൂത്ത് പ്രഭുവും ദീപിക പദുക്കോണിനെ പ്രശംസിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. ചുവന്ന ഹാര്‍ട്ട് ഇമോജികള്‍ക്കൊപ്പം 'ഡെഡ്‌' എന്നാണ് സാമന്ത പ്രതികരിച്ചിരിക്കുന്നത്. അതേസമയം ആലിയ ഭട്ടും ദീപികയെ തന്‍റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ പ്രശംസിച്ചിരുന്നു. 'ഈ സുന്ദരി ഇന്ത്യയ്‌ക്ക് അഭിമാനമാണ്' -ആലിയ കുറിച്ചു.

ഓസ്‌കര്‍ അവാര്‍ഡ് നേടിയ 'നാട്ടു നാട്ടു' ഗാനത്തെ കുറിച്ച് ഓസ്‌കർ വേദിയിൽ ദീപിക പദുക്കോണ്‍ സംസാരിച്ചിരുന്നു. 'ആകർഷകമായ കോറസ്, ഇലക്‌ട്രിഫൈയിംഗ് ബീറ്റുകൾ, കിടിലൻ നൃത്തം എന്നിവ ഈ ഗാനത്തെ ആഗോളതലത്തില്‍ സെൻസേഷനാക്കി. യഥാർഥ ജീവിതത്തിലെ ഇന്ത്യൻ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജുവും കോമരം ഭീമുമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍.

'നാട്ടു നാട്ടു' ഗാനം യൂട്യൂബിലും ടിക്ക് ടോക്കിലുമായി ഇതുവരെ ദശലക്ഷത്തിലധികം കാഴ്‌ചക്കാരെ നേടി. ലോകമെമ്പാടുമുള്ള സിനിമ തിയേറ്ററുകളിൽ പ്രേക്ഷകർ നൃത്തം ചെയ്യുന്നു. കൂടാതെ ഓസ്‌കറിന് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ ഗാനം കൂടിയാണിത്. നിങ്ങൾക്ക് 'നാട്ടു'വിനെ അറിയാമോ? 'ആര്‍ആര്‍ആര്‍' സിനിമയിലെ ഗാനമാണ് 'നാട്ടു നാട്ടു', -ദീപിക പദുക്കോണ്‍ പറഞ്ഞു.

Also Read:Oscars 2023 : മികച്ച ചിത്രമടക്കം 7 അവാര്‍ഡുകള്‍ നേടി 'എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' ; മൈക്കെല്ലെ നടി, ബ്രെന്‍ഡന്‍ നടന്‍

ABOUT THE AUTHOR

...view details