കേരളം

kerala

ETV Bharat / entertainment

'നിങ്ങള്‍ പ്രചോദനമാണ് കങ്കണ'; ശരീരത്തിന് മാത്രമാണ് അസുഖമെന്ന് കങ്കണ; ഡെങ്കി ബാധിച്ചിട്ടും സെറ്റിലെത്തി താരം - ഇന്ദിര ഗാന്ധിയായി കങ്കണ

Kangana back to Emergency set: ഡെങ്കിപ്പനി ബാധിച്ചിട്ടും 'എമര്‍ജന്‍സി' സെറ്റിലെത്തി കങ്കണ റണാവത്ത്. താരം സെറ്റിലെത്തിയതിന്‍റെ സന്തോഷം അറിയിച്ച് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് നന്ദി പറയാന്‍ കങ്കണയും മറന്നില്ല.

Kangana Ranaut diagnosed with dengue  Kangana back to Emergency set  നിങ്ങള്‍ പ്രചോദനമാണ് കങ്കണ  ഡെങ്കിപ്പനി ബാധിച്ചിട്ടും എമര്‍ജന്‍സി സെറ്റിലെത്തി കങ്കണ  ശരീരത്തിന് മാത്രമാണ് അസുഖമെന്ന് കങ്കണ  ഡെങ്കി ബാധിച്ചിട്ടും സെറ്റിലെത്തി താരം  Kangana Ranaut as Indira Gandhi  Kangana Ranaut thanks to Emergency team  Emergency movie release  Kangana about Emergency  Kangana Ranaut directorial ventures  ഇന്ദിര ഗാന്ധിയായി കങ്കണ
'നിങ്ങള്‍ പ്രചോദനമാണ് കങ്കണ'; ശരീരത്തിന് മാത്രമാണ് അസുഖമെന്ന് കങ്കണ; ഡെങ്കി ബാധിച്ചിട്ടും സെറ്റിലെത്തി താരം

By

Published : Aug 10, 2022, 2:01 PM IST

Kangana Ranaut as Indira Gandhi: ബോളിവുഡ്‌ താരസുന്ദരി കങ്കണ റണാവത്തിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എമര്‍ജന്‍സി'. ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ വേഷം പകര്‍ന്നാടാന്‍ ഒരുങ്ങുകയാണ് താരം. സിനിമയെ കുറിച്ചുള്ള ഓരോ പുതിയ വിശേഷങ്ങള്‍ക്കായും അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ടുള്ള കങ്കണയുടെ പുതിയ പോസ്‌റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Kangana back to Emergency set: ഡെങ്കിപ്പനി പിടിപ്പെട്ടതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന കങ്കണ ഒരിടവേളയ്‌ക്ക് ശേഷം ഷൂട്ടിംഗ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. താരം സെറ്റിലെത്തിയതിന്‍റെ സന്തോഷം അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ഇതിന് നന്ദി പറഞ്ഞ് കങ്കണയും എത്തി.

Kangana Ranaut thanks to Emergency team: മണികര്‍ണിക ഫിലിംസിന്‍റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിനാണ് താരം നന്ദി അറിയിച്ചിരിക്കുന്നത്. 'താങ്കള്‍ക്ക് ഡെങ്കി ബാധിച്ചു, കടുത്ത പനിയും ഉണ്ടായി. എന്നിട്ടും ജോലി സ്ഥലത്തേക്ക് വരുമ്പോള്‍ അത് അഭിനിവേശമല്ല സിനിമയോടുള്ള ഭ്രാന്തമായ ഇഷ്‌ടമാണ്. നിങ്ങള്‍ പ്രചോദനമാണ് കങ്കണ', ഇപ്രകാരമായിരുന്നു മണികര്‍ണിക ഫിലിംസിന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ്. ഇതിന് മറുപടിയായി കങ്കണ കുറിച്ചത്; 'നന്ദി ടീം, ശരീരത്തിന് മാത്രമാണ് അസുഖം ബാധിച്ചിരിക്കുന്നത്. മനസിനല്ല. നിങ്ങളുടെ വാക്കുകള്‍ക്ക് നന്ദി'.

ഡെങ്കി ബാധിച്ചിട്ടും സെറ്റിലെത്തി കങ്കണ

പേര് സൂചിപ്പിക്കുന്ന പോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണ്‌ എമര്‍ജന്‍സി. സിനിമയുടെ കഥയും സംവിധാനവും നിര്‍മാണവും കങ്കണ തന്നെയാണ്‌ നിര്‍വഹിക്കുന്നത്. റിതേഷ്‌ ഷാ ആണ് തിരക്കഥയും സംഭാഷണവും. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ്‌ നിര്‍മാണം.

Emergency movie release: ജി.വി പ്രകാശ്‌ കുമാര്‍ ആണ് സംഗീതം. തന്‍വി കേസരി പശുമാര്‍ഥിയാണ് ചിത്രത്തിന്‍റെ അഡീഷണല്‍ ഡയലോഗ്‌സ്‌ ഒരുക്കുന്നത്. ടെറ്റ്‌സുവോ നഗാത്തയാണ് ഛായാഗ്രഹണം. രാമേശ്വര്‍ എസ് ഭഗത്ത് എഡിറ്റിംഗും നിര്‍വഹിക്കും. ശീതള്‍ ശര്‍മ്മ ആണ് വസ്‌ത്രാലങ്കാരം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2023ല്‍ ചിത്രം തിയേറ്ററുകളിലെത്തും.

Kangana about Emergency: ചിത്രം ഇന്ദിര ഗാന്ധിയുടെ ജീവചരിത്രമല്ലെന്ന് കങ്കണ നേരത്തെ പ്രതികരിച്ചിരുന്നു. എമര്‍ജന്‍സി ഇന്ദിര ഗാന്ധിയുടെ ജീവചരിത്ര സിനിമ അല്ലെന്നും രാഷ്‌ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്‍റെ തലമുറയ്‌ക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക-രാഷ്‌ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്‌ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ പറഞ്ഞു.

Kangana Ranaut directorial ventures: കങ്കണയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. 'മണികര്‍ണിക: ദി ക്വീന്‍ ഓഫ്‌ ഝാന്‍സി' ആയിരുന്നു കങ്കണയുടെ ആദ്യ സംവിധാന സംരംഭം. കൃഷ്‌ ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ ഈ ചിത്രം സംവിധാനം ചെയ്‌തത്. 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്.

Also Read: 'ലാല്‍ സിംഗ് ഛദ്ദയുടെ എല്ലാ നെഗറ്റിവിറ്റിക്ക് പിറകിലെയും ബുദ്ധികേന്ദ്രം ആമിര്‍' ; ആരോപണവുമായി കങ്കണ

ABOUT THE AUTHOR

...view details