Dhaakad trailer: ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്തിന്‍റെ ഏറ്റവും പുതിയ ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ ചിത്രമാണ് 'ധാക്കഡ്'. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഗംഭീര ആക്ഷന്‍ രംഗങ്ങളുമായാണ് ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. 2.47 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ കങ്കണ തന്നെയാണ് ഹൈലൈറ്റാകുന്നത്. കങ്കണയുടെ വ്യത്യസ്‌ത മേക്കോവറുകള്‍, വ്യത്യസ്‌ത ഭാവങ്ങള്‍, ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ എന്നിവയെല്ലാം ട്രെയ്‌ലറില്‍ ദൃശ്യമാകുന്നുണ്ട്.
Dhaakad release: മെയ് 20നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും 'ധാക്കഡ്' റിലീസിനെത്തും. രസ്‌നീഷ് റാസി ഗായ് സംവിധാനം ചെയ്യുന്ന ചിത്രം 2021 ഒക്‌ടോബറില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് നീണ്ടുപോവുകയായിരുന്നു.
Kangana as spy agent: കങ്കണയുടെ പാന്‍ ഇന്ത്യന്‍ റിലീസ് കൂടിയാണ് 'ധാക്കഡ്'. ജയലളിതയുടെ ജീവിതം പറഞ്ഞ 'തലൈവി'ക്ക് ശേഷമുള്ള താരത്തിന്‍റെ പാന്‍ ഇന്ത്യന്‍ റിലീസാണ് 'ധാക്കഡ്'. ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ സ്‌പൈ ഏജന്‍റ് അഗ്‌നി ആയാണ് കങ്കണ എത്തുന്നത്. അർജുൻ രാംപാൽ, ദിവ്യ ദത്ത്, ശാശ്വത ചാറ്റർജി എന്നിവരും ചിത്രത്തിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 'ധാക്കഡ്' രാജ്യത്തെ ഏറ്റവും വലിയ 'വനിത ആക്ഷൻ എന്‍റര്‍ടെയ്‌നർ' ആയിരിക്കുമെന്നാണ് കങ്കണ പറയുന്നത്.