Kangana as Bengali theatre star Noti Binodini: ഇന്ത്യയുടെ പ്രഥമ വനിതാപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി പകര്‍ന്നാടാന്‍ തയ്യാറെടുക്കവെ പുതിയ സിനിമ പ്രഖ്യാപനവുമായി ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്ത്. ഇക്കുറിയും മറ്റൊരു ബയോപിക്കുമായാണ് താരം എത്തുന്നത്. ബംഗാളി നടിയായ ബിനോദിനി ദാസിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് കങ്കണ ഇനി വേഷമിടുക. സിനിമയില്‍ ടൈറ്റില്‍ റോളിലാണ് കങ്കണ പ്രത്യക്ഷപ്പെടുക.
ലൈംഗിക തൊഴിലാളികളുടെ കുടുംബത്തില്‍ ജനിച്ച ബിനോദിനി 12-ാം വയസിലാണ് നാടക രംഗത്തേയ്‌ക്ക് പ്രവേശിച്ചത്. നോട്ടി ബിനോദിനി എന്ന പേരിലാണ് അറിയപ്പെടുന്നത്. ബംഗാളി നാടക വേദിയിലെ ആദ്യ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ബിനോദിനി. 11 വര്‍ഷം നാടക രംഗത്ത് തിളങ്ങിയ നടിക്ക് സ്‌ത്രീകള്‍ക്ക് മാതൃകയാകാന്‍ സാധിച്ചു. സ്‌റ്റേജ് മേക്കപ്പിന്‍റെ ആധുനിക സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കാനും ബിനോദിനിക്ക് കഴിഞ്ഞു.