Vikram movie records: ബോക്‌സ്‌ഓഫീസില്‍ കുതിച്ച് ലോകേഷ് കനകരാജിന്‍റെ 'വിക്രം'. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിരവധി റെക്കോഡുകളാണ് സ്വന്തമാക്കിയത്.
Vikram Tamil Nadu collection: ഒരാഴ്‌ചക്കുള്ളില്‍ വിക്രം 100 കോടിയാണ് തമിഴ്‌നാട്ടില്‍ പിന്നിട്ടത്. വെറും ഏഴ് ദിവസം കൊണ്ട് ഒരു സിനിമയ്‌ക്ക് ഈ നേട്ടം കൈവരിക്കാനായത് 'വിക്ര'ത്തിന്‍റെ അവിശ്വസനീയമായ നേട്ടമാണ്. ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Vikram box office collection: പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ഉലകനായകന്‍റെ ചിത്രമാണ് 'വിക്രം'. ജൂണ്‍ 3ന് ഒന്നിലധികം ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ലോകമെമ്പാടുമുള്ള ബോക്‌സ്‌ഓഫീസില്‍ 300 കോടിക്ക് അടുത്ത് കുതിക്കുകയാണ് 'വിക്രം'.