Vikram breaks Bahubali record: കമല്‍ഹാസന്‍റെ 'വിക്രം' ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. പുതിയ റെക്കോഡുകളുമായി 'വിക്രം' ബോക്‌സോഫീസില്‍ മുന്നേറുന്നു. ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി: ദി കണ്‍ക്ലൂഷന്‍' സ്ഥാപിച്ച റെക്കോഡ് മറികടന്നിരിക്കുകയാണ് 'വിക്രം'. ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ അഞ്ച് വര്‍ഷത്തെ റെക്കോഡാണ് 'വിക്രം' ഇപ്പോള്‍ തകര്‍ത്തത്.
Vikram records: രജനികാന്ത്, വിജയ്, അജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഇതുവരെ കഴിയാതിരുന്നതാണ് കമല്‍ 'വിക്ര'ത്തിലൂടെ നേടിയെടുത്തിരിക്കുന്നത്. 155 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്നും ബാഹുബലി 2 നേടിയ കലക്ഷന്‍. ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ഈ റെക്കോഡ് വെറും 16 ദിവസം കൊണ്ടാണ് 'വിക്രം' തിരുത്തികുറിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാരുന്ന സിനിമയെന്ന റെക്കോഡും 'വിക്രം' സ്വന്തമാക്കി.
Vikram box office collection: തമിഴ്‌നാട്ടില്‍ നിന്നും മാത്രമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ തമിഴ് ചിത്രമെന്ന റെക്കോഡും 'വിക്രം' നേടി. സിനിമ ആഗോള തലത്തില്‍ 315 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ആഴ്‌ച പിന്നിട്ടപ്പോള്‍ തന്നെ ആഗോളതലത്തില്‍ 200 കോടി ക്ലബ്ബിലും വിക്രം ഇടംപിടിച്ചിരുന്നു. സിനിമ 300 കോടി ക്ലബ്ബില്‍ എത്തിയപ്പോള്‍ കമല്‍ഹാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.