കേരളം

kerala

ETV Bharat / entertainment

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം! ഞെട്ടിച്ച്‌ കമല്‍ ഹാസന്‍! കണ്ണു നിറഞ്ഞ്‌ ആരാധകര്‍ - Vikram release

Kamal Haasan in Vikram promotion: ഉലകനായകന്‍റെ വിക്രം റിലീസിനോടടുക്കുമ്പോള്‍ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണിപ്പോള്‍ താരം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ഞെട്ടിച്ച്‌ കമല്‍ ഹാസന്‍  കണ്ണു നിറഞ്ഞ്‌ ആരാധകര്‍  സര്‍പ്രൈസ്‌ നല്‍കി ഉലകനായകന്‍ കമല്‍ ഹാസന്‍  Vikram movie promotion  Kamal Haasan in Vikram promotion  Vikram release  Kamal Haasan surprises his fans
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം! ഞെട്ടിച്ച്‌ കമല്‍ ഹാസന്‍! കണ്ണു നിറഞ്ഞ്‌ ആരാധകര്‍

By

Published : May 25, 2022, 2:22 PM IST

Vikram movie promotion: പ്രിയ ആരാധകര്‍ക്ക്‌ സര്‍പ്രൈസ്‌ നല്‍കി ഉലകനായകന്‍ കമല്‍ ഹാസന്‍. കമല്‍ ഹാസന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിക്രം'. 'വിക്രം' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്‌.

Kamal Haasan surprises his fans: 'വിക്രം' പ്രോമോഷനുമായി ബന്ധപ്പെട്ട് ആരാധകരെ നേരില്‍ കണ്ട്‌ സ്‌നേഹം പങ്കിട്ടിരിക്കുകയാണ് താരം. കമല്‍ ഹാസന്‍ എന്ന വ്യക്തി തങ്ങളുടെ ജീവിതത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനത്തെ കുറിച്ച് വാചാലരാകുന്നതിനിടെയാണ് ആരാധകരുടെ പിന്നിലൂടെ പ്രത്യക്ഷപ്പെട്ട്‌ താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്‌. അപ്രതീക്ഷിതമായി താരത്തെ കണ്ട പല ആരാധകരുടെയും കണ്ണു നിറഞ്ഞു. സന്തോഷവും ആകാംക്ഷയും അടക്കാനാവാതെ ചിലര്‍ കരയുകയും ചെയ്‌തു.

Vikram release: 2022 ജൂണ്‍ മൂന്നിനാണ് 'വിക്രം' തിയേറ്ററുകളിലെത്തുക. വിജയ്‌ സേതുപതി, മലയാളി താരങ്ങളായ ഫഹദ്‌ ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്‌, കാളിദാസ്‌ ജയറാം എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. സൂര്യയും അതിഥി വേഷത്തിലെത്തുന്നുണ്ട്‌. ദളപതി വിജയ്‌യുടെ 'മാസ്‌റ്ററി'ന് ശേഷം ലോകേഷ്‌ കനകരാജ്‌ ഒരുക്കുന്ന ചിത്രമാണ് 'വിക്രം'. രാജ്‌കമല്‍ ഫിലിംസ്‌ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മാണം.

Also Read:ഗംഭീരം! നായകന്‍ ആര്‌ വില്ലന്‍ ആര്‌? കമലിനൊപ്പം പിടിച്ച്‌ നിന്ന് ഫഹദും സേതുപതിയും

ABOUT THE AUTHOR

...view details