Vikram Tamil Nadu collection: റിലീസ് ചെയ്‌ത് മൂന്ന് വാരം പിന്നിടുമ്പോഴും കമല്‍ഹാസന്‍റെ 'വിക്രം' തമിഴ് നാട്ടില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം റെക്കോഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുന്നു. ലോകമെമ്പാടുമായി ഇതുവരെ 'വിക്രം' 375 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Vikram box office collection: ഉടന്‍ തന്നെ ചിത്രം 400 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് കണക്കുക്കൂട്ടല്‍. ആഗോള ബോക്‌സ് ഓഫിസില്‍ നിന്നും ആദ്യവാരം 300 കോടി ക്ലബ്ബിലും ഇടംപിടിച്ചു. സിനിമയെ അണ്‍സ്‌റ്റോപ്പബിള്‍ എന്നാണ് ട്രെയ്‌ഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ള വിശേഷിപ്പിച്ചിരിക്കുന്നത്.
Vikram records: കമല്‍ഹാസന്‍റെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ സിനിമയാണ് 'വിക്രം'. വരും ദിവസങ്ങളില്‍ ഏറ്റവുമധികം കലക്ഷന്‍ നേടുന്ന തമിഴ് ചിത്രങ്ങളുടെ പട്ടികയിലും 'വിക്രം' ഇടംപിടിക്കും. കേരളത്തില്‍ നിന്നും ഏറ്റവുമധികം കലക്ഷന്‍ നേടിയ തമിഴ് സിനിമ എന്ന റെക്കോഡും ചിത്രം സ്വന്തമാക്കി. അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ഈ റെക്കോഡ് നേടിയത്.