കേരളം

kerala

ETV Bharat / entertainment

കുഞ്ഞിനെ നെഞ്ചോടുചേര്‍ത്ത് കമല്‍ ; 'വിക്ര'ത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത് - പോര്‍കണ്ട സിങ്കം

Porkanda Singam song : വിക്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. പോര്‍കണ്ട സിങ്കം എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌

Porkanda Singam song  Vikram song  Kamal Haasan starrer Vikram  കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് കമല്‍  Vikram release  Vikram audio rights  പോര്‍കണ്ട സിങ്കം  വിക്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയേ ഗാനം
കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് കമല്‍; കരിയിപ്പിച്ച് താരം

By

Published : May 25, 2022, 3:56 PM IST

Porkanda Singam song: പ്രേക്ഷകര്‍ നാളേറെയായി കാത്തിരിക്കുകയാണ് ഉലകനായകനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ്‌ കനകരാജ്‌ ഒരുക്കുന്ന 'വിക്ര'ത്തിനായി. കമല്‍ ഹാസനെ കൂടാതെ ഫഹദ്‌ ഫാസില്‍, വിജയ്‌ സേതുപതി, നരേന്‍, ചെമ്പന്‍ വിനോദ്‌ തുടങ്ങിയവര്‍ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'പോര്‍കണ്ട സിങ്കം' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌.

Vikram song: പുത്രവാത്സല്യത്തിന്‍റെ വൈകാരികത നിറഞ്ഞതാണ് 3.18 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഗാനം. കമല്‍ ഹാസനും കുഞ്ഞുമാണ് ഗാനത്തിലുടനീളം. വിഷ്‌ണു ഇടവന്‍റെ വരികള്‍ക്ക്‌ അനിരുദ്ധ്‌ രവിചന്ദറുടെ സംഗീതത്തില്‍ രവി ജി ആണ്‌ ഗാനാലാപനം.

Also Read: ജീവിതത്തില്‍ ഒരിക്കല്‍ മാത്രം! ഞെട്ടിച്ച്‌ കമല്‍ ഹാസന്‍! കണ്ണു നിറഞ്ഞ്‌ ആരാധകര്‍

Vikram release: ദളപതി വിജയ്‌യുടെ 'മാസ്‌റ്ററി'ന് ശേഷം ലോകേഷ്‌ കനകരാജ്‌ ഒരുക്കുന്ന ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രമാണിത്‌. ജൂണ്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. 110 ദിവസങ്ങള്‍ നീണ്ട ചിത്രീകരണമായിരുന്നു 'വിക്ര'ത്തിന്. റിലീസിന് മുമ്പ്‌ തന്നെ സിനിമയുടെ ഒടിടി റിലീസ്‌ അവകാശം ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാര്‍ സ്വന്തമാക്കി. റിലീസിന് മുമ്പേ ഒടിടി റൈറ്റ്‌സിലൂടെ 100 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു. അഞ്ച് ഭാഷകളിലെയും സാറ്റലൈറ്റ്‌, ഒടിടി വിതരണാവകാശമാണ് ഡിസ്‌നി പ്ലസ്‌ സ്വന്തമാക്കിയത്‌.

Vikram audio rights: സോണി മ്യൂസിക്കാണ് 'വിക്ര'ത്തിന്‍റെ ഓഡിയോ റൈറ്റ്‌സ്‌ സ്വന്തമാക്കിയത്‌. വന്‍ തുകയ്‌ക്കാണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ്‌ സോണി മ്യൂസിക്‌ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്‌കമല്‍ ഫിലിംസ്‌ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് 'വിക്ര'ത്തിന്‍റെ നിര്‍മാണം. ലോകേഷ്‌ കനകരാജ്‌ ആണ് തിരക്കഥ. പ്രശസ്‌ത സ്‌റ്റണ്ട് കൊറിയോഗ്രാഫര്‍ അന്‍പറിവാണ് ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കും. ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ്.

ABOUT THE AUTHOR

...view details