കേരളം

kerala

ETV Bharat / entertainment

'നായകന്‍ വീണ്ടും വരാര്‍'; നിര്‍ത്തിവച്ച ഇന്ത്യൻ 2 ന്‍റെ ചിത്രീകരണം പുനരാരംഭിച്ചു - ഇന്ത്യന്‍ ഷൂട്ടിങ്

കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ഇന്ത്യൻ 2 ന്‍റെ നിര്‍ത്തിവച്ച ചിത്രീകരണം പുനരാരംഭിച്ചു.

Indian 2  Tamil Movie  Tamil Movie Indian 2 Latest News update  Kamal haasan  Shooting restarted  ഇന്ത്യൻ 2  ചിത്രീകരണം പുനരാരംഭിച്ചു  നായകന്‍  ശങ്കര്‍  നിര്‍ത്തിവച്ച ചിത്രീകരണം പുനരാരംഭിച്ചു  കമല്‍ഹാസന്‍  ശങ്കർ ഷൺമുഖം  ഇന്ത്യന്‍ ഷൂട്ടിങ്  ഷൂട്ടിങ്
'നായകന്‍ വീണ്ടും വരാര്‍'; നിര്‍ത്തിവച്ച ഇന്ത്യൻ 2 ന്‍റെ ചിത്രീകരണം പുനരാരംഭിച്ചു

By

Published : Aug 24, 2022, 5:44 PM IST

ന്യൂഡല്‍ഹി:കമല്‍ഹാസന്‍ നായക വേഷത്തിലെത്തുന്ന 'ഇന്ത്യൻ 2' ന്‍റെ ഷൂട്ടിങ് ജോലികള്‍ പുനരാരംഭിച്ചു. ചെന്നൈയ്‌ക്ക്‌ സമീപം ചിത്രീകരണത്തിനിടെ സെറ്റിൽ ക്രെയിൻ തകർന്ന് മൂന്ന് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് 2020 ൽ ചിത്രത്തിന്‍റെ ഷൂട്ടിങ് നിര്‍ത്തിവച്ചത്. സംവിധായകന്‍ ശങ്കർ ട്വിറ്ററിലൂടെയാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടത്.

"ഗുഡ്‌മോണിങ് ഇന്ത്യക്കാരേ, ഇന്ത്യൻ 2 ന്‍റെ ശേഷിക്കുന്ന ചിത്രീകരണം ഇന്ന് ആരംഭിക്കുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്! നിങ്ങളുടെ എല്ലാ പിന്തുണയും ആശംസകളും ആവശ്യമാണ്" എന്ന ട്വീറ്റിലൂടെയാണ് ശങ്കർ പുതിയ വിശേഷം പങ്കുവച്ചത്. ഇതിനൊപ്പം "അവൻ തിരിച്ചെത്തി" എന്ന് എഴുതിയിട്ടുള്ള ചിത്രത്തിന്‍റെ പോസ്‌റ്ററും അദ്ദേഹം പങ്കുവച്ചു. അപ്‌ഡേറ്റ് എത്തിയതോടെ സമൂഹ മാധ്യമങ്ങളും ഇത് ഏറ്റെടുത്തു.

അതേസമയം, ചിത്രത്തിന്‍റെ പോസ്‌റ്ററുകൾ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച് കമല്‍ ഹാസന്‍ ഇങ്ങനെ കുറിച്ചു: "സെപ്‌റ്റംബർ മുതൽ ഇന്ത്യൻ 2 ന്‍റെ ചിത്രീകരണം. ശങ്കര്‍, സുഭാസ്‌കരന്‍, ലൈക്ക പ്രൊഡക്ഷന്‍സ് തുടങ്ങി ടീമിലെ മറ്റെല്ലാവര്‍ക്കും വിജയകരമായ യാത്ര ആശംസിക്കുന്നു. സംഘത്തില്‍ ചേര്‍ന്ന സഹോദരന്‍ ഉദയനിധി സ്റ്റാലിനും റെഡ് ജയന്‍റ് മൂവീസിനും സ്വാഗതം". സെപ്‌റ്റംബറിലാണ് കമല്‍ ചിത്രീകരണ സംഘത്തിനൊപ്പം ചേരുക. ഇന്ത്യയിലെ പ്രധാന ഷൂട്ടിങ് ഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രധാന രംഗങ്ങൾ ചിത്രീകരിക്കാൻ തായ്‌വാനിലേക്ക് പോകാനാണ് ടീം പദ്ധതിയിടുന്നത്.

ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ശങ്കര്‍ ഒരുക്കുന്ന 'ഇന്ത്യൻ 2' ൽ സിദ്ധാർഥ്, കാജൽ അഗർവാൾ, രകുൽ പ്രീത് സിങ്, ബോബി സിംഹ, പ്രിയ ഭവാനി ശങ്കർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്‌മി ശരവണകുമാർ എന്നിവരാണ്. 2020 ലെ പൊങ്കലിനോടനുബന്ധിച്ചാണ് ഇന്ത്യൻ 2 വിന്‍റെ ആദ്യ പോസ്‌റ്റർ പുറത്തിറക്കിയത്. 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ആദ്യ ഭാഗമായ 'ഇന്ത്യന്‍' ബോക്‌സോഫിസും, ജനഹൃദയങ്ങളും കീഴടക്കി എന്നുമാത്രമല്ല, ഒരു ട്രെന്‍റ് സെറ്ററായി കൂടിയാണ് പരിഗണിക്കുന്നത്.

ABOUT THE AUTHOR

...view details