Pathala Pathala video song: തിയേറ്ററുകളില്‍ വന്‍വിജയം നേടിയ ഉലകനായകന്‍ കമല്‍ഹാസന്‍ ചിത്രമാണ് 'വിക്രം'. റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ 'പത്തല പത്തല' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ 'പത്തല'യുടെ വീഡിയോ ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. കമല്‍ഹാസന്‍ തന്നെ വരികള്‍ എഴുതി പാടിയ ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറുടെ സംഗീതത്തില്‍ പിറന്ന 'പത്തല' ഗാനം കമല്‍ഹാസനൊപ്പം അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
Pathala song viral: ലിറിക്കല്‍ ഗാനത്തിന് മികച്ച സ്വീകാര്യത ലഭിച്ചതിന് പിന്നാലെ വീഡിയോ ഗാനവും തരംഗമായി മാറിയിരിക്കുകയാണ്. ഗാനം പുറത്തിറങ്ങി 15 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നാല് ദശലക്ഷം പേരാണ് ഇതുവരെ പത്തല വീഡിയോ ഗാനം കണ്ടിരിക്കുന്നത്. പ്രായത്തെ വെല്ലുന്ന നൃത്തച്ചുവടുകളാണ് ഗാനരംഗത്തില്‍ കമല്‍ഹാസന്‍ കാഴ്‌ചവെച്ചിരിക്കുന്നത്.
Vikram gross collection: ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത 'വിക്രം' ജൂണ്‍ മൂന്നിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയത്. കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ആഗോളതലത്തില്‍ ഇതിനോടകം തന്നെ 400 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം കൂടിയാണിത്. കൂടാതെ തമിഴ് ചിത്രങ്ങളുടെ പല കലക്ഷന്‍ റെക്കോര്‍ഡുകളും 'വിക്രം' പഴങ്കഥയാക്കി.