Vikram enters 200 crores club: ഉലകനായകന്‍ കമല്‍ഹാസന്‍റെ 'വിക്രം' തിയേറ്ററുകളില്‍ ഗംഭീര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. റിലീസിന് പിന്നാലെ ചിത്രത്തെയും കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുള്‍പ്പടെയുള്ള താരങ്ങളെയും പുകഴ്‌ത്തി സിനിമയ്‌ക്കകത്തും പുറത്തും നിന്നുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അടുത്തിടെ 200 കോടി ക്ലബ്ബിലും 'വിക്രം' ഇടംപിടിച്ചു.
Kamal Haasan gift to Lokesh Kanagaraj: 'വിക്ര'ത്തിന്‍റെ വന്‍ വിജയം ആഘോഷിക്കാനും ടീം അംഗങ്ങള്‍ മറന്നില്ല. വിജയാഘോഷങ്ങള്‍ക്ക് പിന്നാലെ സഹതാരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചിരിക്കുകയാണ് കമല്‍ഹാസന്‍. 'വിക്രം' സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബര കാറാണ് ഉലകനായകന്‍ സമ്മാനമായി നല്‍കിയത്. ലെക്‌സസ് ഇഎസ് 300 എച്ച് കാറാണ് ലോകേഷിന് സമ്മാനിച്ചത്. ലെക്‌സസ് കാറുകളോട് ഭ്രമമുള്ള കമല്‍ ഇതാദ്യമായാണ് ഒരാള്‍ക്ക് ഇത്തരത്തിലൊരു സമ്മാനം നല്‍കിയത്.
Kamal Haasan gifted watch for Suriya: 13 സഹസംവിധായകര്‍ക്ക് അപ്പാച്ചെ ആര്‍ടിആര്‍ ബൈക്കുകളും താരം നല്‍കിയിരുന്നു. സിനിമയില്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ച സൂര്യയ്‌ക്ക് വിലകൂടിയ വാച്ചാണ് കമല്‍ഹാസന്‍ നല്‍കിയത്. റോളക്‌സ് വാച്ച് ശ്രേണിയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നായ റോളക്‌സ് ഡേ ഡേറ്റ് പ്രസിഡെന്‍ഷ്യല്‍ ആണ് കമല്‍ സൂര്യയ്‌ക്ക് സമ്മാനിച്ചത്.