കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ശേഷം മൈക്കിൽ ഫാത്തിമ' (Sesham Mikeil Fathima). പേര് പോലെ തന്നെ വ്യത്യസ്‌തമാണ് സിനിമയുടെ പ്രമേയം. ഇതുവരെ മലയാളി പ്രേക്ഷകര്‍ക്ക് കണ്ട് പരിചയമില്ലാത്ത പ്രമേയമാണ് 'ശേഷം മൈക്കിൽ ഫാത്തിമ'യുടേത്.
പ്രഖ്യാപനം മുതലേ മാധ്യമ ശ്രദ്ധ നേടിയ 'ശേഷം മൈക്കിൽ ഫാത്തിമ'യുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു. 2.26 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ കല്യാണിയാണ് ഹൈലൈറ്റാകുന്നത് (Sesham Mikeil Fathima Trailer). ഒരു ഫുട്ബാൾ കമന്‍റേറ്റര്‍ ആയാണ് ചിത്രത്തില്‍ കല്യാണി പ്രത്യക്ഷപ്പെടുന്നത്.
Also Read:Kalyani Priyadarshan Sesham Mikeil Fathima Teaser 'നിക്കൊരു കമന്‍റേറ്ററാവണം മോളെ'; കല്യാണി പ്രിയദർശന്‍റെ 'ശേഷം മൈക്കിൽ ഫാത്തിമ' ടീസറെത്തി
കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ ചിത്രം കൂടിയാണിത്. ഒരു ഫാമിലി എന്‍റർടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മനു സി കുമാർ സംവിധാനം ചെയ്‌ത ചിത്രം നവംബർ 17നാണ് തിയേറ്ററുകളില്‍ എത്തുന്നത് (Sesham Mikeil Fathima Release).
പ്രശസ്‌ത സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദർ 'ശേഷം മൈക്കിൽ ഫാത്തിമ'യ്‌ക്ക് വേണ്ടി 'ടട്ട ടട്ടര' (Tatta Tattara song) എന്ന ഗാനം ആലപിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആദ്യമായാണ് അനിരുദ്ധ് മലയാളത്തില്‍ തന്‍റെ സാന്നിധ്യം അറിയിക്കുന്നത് എന്നതും ശ്രദ്ധേയമാണ് (Anirudh Ravichander first Malayalam Song). ഈ ഗാനവും സിനിമയുടെ ടീസറും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
Also Read:Sesham Mikeil Fathima Distribution Rights | കല്യാണിയുടെ 'ശേഷം മൈക്കിൽ ഫാത്തിമ' ; വിതരണാവകാശം സ്വന്തമാക്കി ഗോകുലം മുവീസ്
കല്യാണി പ്രിയദർശനെ കൂടാതെ സുധീഷ്, സാബുമോൻ, ഫെമിന, ഷാജു ശ്രീധർ, ഷഹീൻ സിദ്ധിഖ്, മാല പാർവതി, സരസ ബാലുശ്ശേരി, അനീഷ് ജി മേനോൻ, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് സിനിമയുടെ നിർമാണം.
ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ഗോകുലം മുവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാകും 'ശേഷം മൈക്കിൽ ഫാത്തിമ'. മലയാള സിനിമയെ ആഗോള വ്യാപകമായി ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാനുള്ള ചുവടുവയ്‌പ്പിനാണ് 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന സിനിമയിലൂടെ ഗോകുലം മുവീസ് തുടക്കം കുറിക്കുന്നതെന്ന് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.
ഹിഷാം അബ്‌ദുൽ വഹാബ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. സന്താന കൃഷ്‌ണൻ രവിചന്ദ്രൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചു. കല - നിമേഷ് താനൂർ, വസ്‌ത്രാലങ്കാരം - ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ് - റോണെക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ് - സുകു ദാമോദർ, പ്രൊഡക്ഷൻ കൺട്രോളർ - റിച്ചാർഡ്, പബ്ലിസിറ്റി - യെല്ലോ ടൂത്ത്‌സ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ - ഐശ്വര്യ സുരേഷ്, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
Also Read:അഭിനയത്തില്‍ എന്നെ സ്വാധീനിച്ചിട്ടുള്ളത് അമ്മയും ശോഭനയും; കല്യാണി പ്രിയദർശൻ