കേരളം

kerala

ETV Bharat / entertainment

തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ ഒരുമിച്ച്, കല്യാണി പ്രിയദര്‍ശന്‍റെ സെല്‍ഫി ചിത്രം ഏറ്റെടുത്ത് ആരാധകര്‍ - പ്രിയങ്ക മോഹന്‍ കൃതി ഷെട്ടി

തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുളള നായികമാരാണ് ഇവരെല്ലാം. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് താരസുന്ദരിമാര്‍

kalyani priyadarshan  kalyani priyadarshan group selfie  sai pallavi krithi shetty  priyanka mohan  കല്യാണി പ്രിയദര്‍ശന്‍ സായി പല്ലവി സെല്‍ഫി  പ്രിയങ്ക മോഹന്‍ കൃതി ഷെട്ടി  കല്യാണി പ്രിയദര്‍ശന്‍ സെല്‍ഫി
തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ ഒരുമിച്ച്, കല്യാണി പ്രിയദര്‍ശന്‍റെ സെല്‍ഫി ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By

Published : May 23, 2022, 7:35 PM IST

തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍. താരപുത്രി എന്നതിലുപരി സ്വന്തം കഴിവ് കൊണ്ട് കൂടിയാണ് കല്യാണി സിനിമയില്‍ മുന്നേറിയത്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ നടി പിന്നീട് മലയാളം, തമിഴ് ഭാഷകളിലും സജീവമായി.

മോളിവുഡിലാണ് കല്യാണി പ്രിയദര്‍ശന്‍ ഇപ്പോള്‍ കൂടുതല്‍ സജീവമായിരിക്കുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്‌ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടി മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ഹൃദയം, ബ്രോ ഡാഡി എന്നീ സിനിമകളിലും അഭിനയിച്ചു.

അടുത്തിടെ തമിഴില്‍ ചിമ്പുവിന്‍റെ നായികയായുളള മാനാട് എന്ന ചിത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി. സിനിമ ബ്ലോക്ക്‌ബസ്റ്റര്‍ വിജയമാണ് നേടിയത്. മലയാളത്തില്‍ ടൊവിനോ തോമസിന്‍റെ നായികയായുളള തല്ലുമാലയാണ് കല്യാണി പ്രിയദര്‍ശന്‍റെ എറ്റവും പുതിയ ചിത്രം.

സിനിമാതിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ആക്‌ടീവാകാറുളള താരമാണ് കല്യാണി. ഇന്‍സ്റ്റഗ്രാമില്‍ താരപുത്രി പങ്കുവച്ച ഒരു ഗ്രൂപ്പ് ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവുകയാണ്. തെന്നിന്ത്യയിലെ യുവ നടിമാര്‍ക്കിടയിലെ ശ്രദ്ധേയ മുഖങ്ങളായ സായി പല്ലവി, പ്രിയങ്ക അരുള്‍ മോഹന്‍, കൃതി ഷെട്ടി എന്നീ സഹതാരങ്ങള്‍ക്കൊപ്പം എടുത്ത ഒരു സെല്‍ഫി ചിത്രമാണ് കല്യാണി പോസ്‌റ്റ് ചെയ്‌തത്.

ഒരു അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ ഒരുമിച്ച് എത്തിയപ്പോഴാണ് നായികമാര്‍ ഈ സെല്‍ഫി എടുത്തത്. തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ ഒരുമിച്ചുളള പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കല്യാണിക്ക് പുറമെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സായി പല്ലവി.

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ നടി എല്ലാവരുടെയും മനസ് കീഴടക്കി. നിലവില്‍ തെലുങ്കിലാണ് പല്ലവി കൂടുതല്‍ സജീവമായിരിക്കുന്നത്. നാനിയുടെ നായികയായുളള ശ്യാം സിംഘ റോയ് ആണ് സായി പല്ലവിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

വിരാടപര്‍വ്വം, ഗാര്‍ഗി എന്നീ സിനിമകളാണ് നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം തെലുങ്ക് ചിത്രം ഗ്യാങ് ലീഡറിലൂടെയാണ് പ്രിയങ്ക മോഹന്‍ തെന്നിന്ത്യയില്‍ തിളങ്ങിയത്. പിന്നാലെ ശിവകാര്‍ത്തികേയന്‍റെ ഡോക്‌ടര്‍, ഡോണ്‍, സൂര്യയുടെ ഏതര്‍ക്കും തുനിന്ദവന്‍ എന്നീ സിനിമകളിലും നടി അഭിനയിച്ചു.

ഉപ്പേന എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കൃതി ഷെട്ടിയുടെ അരങ്ങേറ്റം. നടിയുടെ ആദ്യ സിനിമ തന്നെ തിയേറ്ററുകളില്‍ ബ്ലോക്ക്‌ബസ്‌റ്റര്‍ വിജയം നേടി. തുടര്‍ന്ന് ശ്യാം സിംഘ റോയ്, ബംഗരാജു എന്നീ ചിത്രങ്ങളും കൃതി ഷെട്ടിയുടേതായി പുറത്തിറങ്ങി.

ABOUT THE AUTHOR

...view details