കേരളം

kerala

ETV Bharat / entertainment

കാളിദാസിന്‍റെ 'രജനി' വരുന്നു ; റിലീസ് തീയതി പുറത്ത് - Kalidas Namitha Pramod starring Rajani

'Rajani' movie coming in theaters soon : കാളിദാസ് - നമിത പ്രമോദ് ചിത്രം 'രജനി' ഡിസംബർ എട്ടിന് തിയേറ്ററുകളിലേക്ക്

Rajani movie coming in theaters soon  Rajani movie  Rajani movie release  കാളിദാസിന്‍റെ രജനി വരുന്നു  രജനി റിലീസ് തീയതി പുറത്ത്  രജനി റിലീസ് തീയതി  രജനി റിലീസ്  Rajani hits theaters on December 8  Kalidas Namitha Pramod Movie Rajani  Kalidas jayaram Movie Rajani  Namitha Pramod Movie Rajani  Kalidas Namitha Pramod starring Rajani  Rajani hits theaters on December 8
Rajani hits theaters on December 8

By ETV Bharat Kerala Team

Published : Dec 3, 2023, 3:26 PM IST

കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'രജനി' പ്രദർശനത്തിനൊരുങ്ങുന്നു. നവരസ ഫിലിംസിന്‍റെ ബാനറിൽ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവർ ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും (Kalidas Jayaram Namitha Pramod starring Rajani hits theaters on December 8).

വിനില്‍ സ്‌കറിയ വര്‍ഗീസ് ആണ് രജനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, അശ്വിന്‍ കുമാർ, തോമസ്, റിങ്കി ബിസി, ഷോണ്‍ റോമി, ലക്ഷ്‌മി ഗോപാലസ്വാമി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരിടവേളയ്‌ക്ക് ശേഷമുള്ള കാളിദാസ് ജയറാമിന്‍റെയും നമിത പ്രമോദിന്‍റെയും തിരിച്ചുവരവ് കൂടിയാണ് രജനി (Kalidas - Namitha Pramod Movie 'Rajani'). നിലവിൽ ഇന്ത്യൻ 2 സിനിമയുടെ തിരക്കുകളിലാണ് കാളിദാസ് ജയറാം. ജെബിന്‍ ജേക്കബ് ഛായാഗ്രാഹകനായ 'രജനി' ചിത്രത്തിന്‍റെ എഡിറ്റിംഗ് ദീപു ജോസഫ് നിർവഹിക്കുന്നു. വിന്‍സെന്‍റ് വടക്കനാണ് സിനിമയുടെ സംഭാഷണം രചിച്ചിരിക്കുന്നത്.

READ ALSO:Kalidas -Namitha Pramod Movie 'Rajani': കാളിദാസ് - നമിത പ്രമോദ് ചിത്രം 'രജനി' പ്രദർശനത്തിന്

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, കല- ബംഗ്ലാന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്‌ത്രാലങ്കാരം - ധന്യ ബാലകൃഷ്‌ണന്‍, സ്റ്റില്‍സ് - രാഹുല്‍ രാജ് ആര്‍, ഷിബു പന്തലക്കോട്, സൗണ്ട് ഡിസൈനർ - രംഗനാഥ് രവി, ക്രിയേറ്റീവ് ഡയറക്‌ടർ - ശ്രീജിത്ത് കോടോത്ത്, തമിഴ് സംഭാഷണം - ഡേവിഡ് കെ രാജൻ, കല - ആഷിക് എസ്, സംഘട്ടനം - അഷ്റഫ് ഗുരുക്കൾ, നൂർ കെ, ഗണേഷ് കുമാർ, ചീഫ് അസോസിയേറ്റ് - ഡയറക്ടേഴ്‌സ് വിനോദ് പി എം, വിശാഖ് ആർ വാര്യർ, അസോസിയേറ്റ് പ്രൊഡ്യൂസർ - അഭിജിത്ത് എസ് നായർ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഷമീജ് കൊയിലാണ്ടി, ശക്തിവേൽ, ഡി ഐ കളറിസ്റ്റ് - രമേശ് സി പി, മിക്‌സിങ് എൻജിനീയർ - വിപിൻ നായർ, പി ആർ ഒ - എ എസ് ദിനേശ്.

മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത് എന്നതും രജനിയുടെ പ്രത്യേകതയാണ്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തീകരിച്ചത്.

ABOUT THE AUTHOR

...view details