കേരളം

kerala

ETV Bharat / entertainment

Kalidas -Namitha Pramod Movie 'Rajani': കാളിദാസ് - നമിത പ്രമോദ് ചിത്രം 'രജനി' പ്രദർശനത്തിന് - റീബ മോണിക്ക

'Rajani' movie coming in November : വിനില്‍ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'രജനി' നവംബറിൽ പ്രദർശനത്തിനെത്തും.

Rajani movie coming in November  Rajani movie  Rajani  Kalidas Namitha Pramod Movie Rajani  Kalidas jayaram Movie Rajani  Namitha Pramod Movie Rajani  രജനി നവംബറിൽ പ്രദർശനത്തിനെത്തും  രജനി  കാളിദാസ് നമിത പ്രമോദ് ചിത്രം രജനി  രജനി പ്രദർശനത്തിന്  കാളിദാസ് ജയറാം  നമിത പ്രമോദ്  റീബ മോണിക്ക  സൈജു കുറുപ്പ്
Kalidas - Namitha Pramod Movie 'Rajani'

By ETV Bharat Kerala Team

Published : Oct 18, 2023, 1:29 PM IST

കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രജനി'. നവരസ ഫിലിംസിന്‍റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും ('Rajani' movie coming in November).

ശ്രീകാന്ത് മുരളി, അശ്വിന്‍, തോമസ്, റിങ്കി ബിസി, ഷോണ്‍ റോമി, ലക്ഷ്‌മി ഗോപാലസ്വാമി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷമുള്ള കാളിദാസ് ജയറാമിന്‍റെയും നമിത പ്രമോദിന്‍റെയും സിനിമയുടെ വരവിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് (Kalidas - Namitha Pramod Movie 'Rajani').

ജെബിന്‍ ജേക്കബ് ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ദീപു ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു. 'രജനി' സിനിമയുടെ സംഭാഷണം രചിച്ചിരിക്കുന്നത് വിന്‍സെന്‍റ് വടക്കനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, കല- ബംഗ്ലാന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്‌ത്രാലങ്കാരം - ധന്യ ബാലകൃഷ്‌ണന്‍, സ്റ്റില്‍സ് - രാഹുല്‍ രാജ് ആര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷമീജ് കൊയിലാണ്ടി, ഷിബു പന്തലക്കോട്, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ഗരുഡന്‍ ത്രില്ലിങ് ട്രെയിലര്‍ പുറത്ത്: സുരേഷ് ഗോപി (Suresh Gopi), ബിജു മേനോന്‍ (Biju Menon) എന്നിവർ അണിനിരക്കുന്ന ത്രില്ലര്‍ ചിത്രമായ 'ഗരുഡന്‍റെ' ട്രെയിലര്‍ റിലീസ് ചെയ്‌തു (Garudan Trailer). നീതിയ്ക്കായി പോരാടുന്ന ഒരു പൊലീസ് ഓഫിസറുടെയും ജയില്‍ മോചിതനായ ഒരു കോളജ് പ്രൊഫസറുടെയും ജീവിതമാണ് ചിത്രം പശ്ചാത്തലമാക്കുന്നതെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍.

കേരള ആംഡ്‌ പൊലീസ് കമാന്‍ഡന്‍റ് ഹരീഷ് മാധവന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിഷാന്ത് എന്ന കോളജ് പ്രൊഫസറായി ബിജു മേനോനും എത്തുന്നു.

READ MORE:Garudan Trailer : 'നീതി ലഭിച്ചിട്ടില്ല' ; സുരേഷ്‌ ഗോപിയും ബിജു മേനോനും നേര്‍ക്കുനേര്‍ ? ; ഗരുഡന്‍ ത്രില്ലിങ് ട്രെയിലര്‍ പുറത്ത്

ഇന്ദ്രജിത്തിന്‍റെ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി മ്യൂസിക് 247: ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മാരിവില്ലിൻ ഗോപുരങ്ങളുടെ' മ്യൂസിക് അവകാശം സ്വന്തമാക്കി 'മ്യൂസിക് 247' (Marivillin Gopurangal Movie's Music Rights bagged by Muzic 247). അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നത് മലയാള സിനിമയ്‌ക്ക് മറക്കാനാവാത്ത ഒട്ടനവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച വിദ്യാസാഗറാണ്.

READ MORE:Marivillin Gopurangal Movie's Music Rights : ഇന്ദ്രജിത്തിന്‍റെ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി മ്യൂസിക് 247

ABOUT THE AUTHOR

...view details