ദുർഗ പൂജയുടെ ഭാഗമായി ബോളിവുഡ് താരം കജോൾ മകനോടൊപ്പം ഭക്ഷണം വിളമ്പുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. മകൻ യുഗ് ദേവ്‌ഗണിനൊപ്പം ദുർഗ പൂജയോടനുബന്ധിച്ച് ഭക്ഷണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. വലിയ പാത്രത്തിൽ പരമ്പരാഗത ബംഗാളി വിഭവമായ ഭോഗ് കജോൾ കൈയിലേന്തിയിരിക്കുന്നതും മകൻ ഭക്തർക്ക് വിളമ്പുന്നതും ദൃശ്യങ്ങളിൽ കാണാം.
കജോൾ തന്നെയാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂജാകർമങ്ങൾക്കിടെയാണ് ഇരുവരും ചേർന്ന് ഭക്ഷണം വിളമ്പിയത്. കുടുംബത്തിന്‍റെ ആചാരരീതികൾ പിന്തുടർന്നു കൊണ്ടുള്ള പൂജാകർമങ്ങളാണ് നടന്നത്.