Kajal Agarwal's post: മാതൃദിനത്തില്‍ ട്രോളുകള്‍ ഏറ്റുവാങ്ങി കാജല്‍ അഗര്‍വാള്‍. മാതൃദിനത്തില്‍ അമ്മ സുമന്‍ അഗര്‍വാളിന് വേണ്ടി കാജല്‍ ഇന്‍സ്‌റ്റഗ്രാമില്‍ ഒരു കവിത പങ്കുവച്ചിരുന്നു. പങ്കുവച്ച കവിത കോപ്പി അടിച്ചതാണെന്ന് ചൂണ്ടികാട്ടി ഒരുകൂട്ടം ആളുകൾ രംഗത്തെത്തി. ഇതിന് പിന്നാലെ താരം ട്രോളുകള്‍ ഏറ്റുവാങ്ങുകയായിരുന്നു.
Kajal Aggarwal mothers day poem trolled: തന്‍റെ മകന്‍ നീലിന്‍റെ ഏറ്റവും നല്ല മുത്തശ്ശിയായി മാറിയതിന് അമ്മയ്‌ക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ടുള്ളതായിരുന്നു കാജലിന്‍റെ പോസ്‌റ്റ്. ഏഴ് പേജുള്ള കവിതയാണ് താരം പങ്കുവച്ചത്. പ്രിയ അമ്മേ, പണ്ട്, നിങ്ങള്‍ എനിക്കായി ചെയ്‌തുതന്ന എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു... ഞാന്‍ ഇപ്പോള്‍ ആ പഴയ പെണ്‍കുട്ടിയല്ല. എന്നില്‍ എന്തോ മാറ്റം വന്നിരിക്കുന്നു. ഞാന്‍ മറ്റൊരു ലോകത്ത് കാലെടുത്ത് വച്ചിരിക്കുന്നു.
ചില രാത്രികളില്‍ ഞാന്‍ എന്‍റെ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് വയ്‌ക്കുമ്പോള്‍ ചിന്തിക്കാറുണ്ട്, എന്നെയും നിങ്ങള്‍ ഇങ്ങനെയാണ് പിടിച്ചിരുന്നതെന്ന്. നിങ്ങളുടെ ഹൃദയത്തില്‍ എന്‍റെ തല അമര്‍ത്തിവച്ചിരുന്നോ? മാതൃത്വത്തിന്‍റെ ഈ പാതയിലൂടെ ഞാൻ ഇതുവരെ സഞ്ചരിച്ചിട്ടില്ലെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങൾ എനിക്കായി ചെയ്‌തതിന്‍റെ വ്യാപ്‌തി ഞാന്‍ മനസ്സിലാക്കുന്നു.
അമ്മയുമായി വഴക്കുണ്ടാക്കിയ നാളുകളെ ഓര്‍ത്ത് പശ്ചാത്തപിക്കുന്നതായും കാജല്‍ കുറിച്ചു. എല്ലാ ദിവസവും കളികളും പാട്ടുകളും പുഞ്ചിരിയുമായി എന്നെ അഭിവാദ്യം ചെയ്‌തതിന് നന്ദി. എല്ലാ പെൺകുട്ടികളെയും അവരുടെ അമ്മമാരെയും പോലെ ഞങ്ങൾ പോരാടിയ സമയങ്ങൾ. എന്‍റെ വാക്കുകൾ മുള്ളുകൾ പോലെയാണ്. ജീവിതം പൂർണ്ണ വൃത്താകൃതിയിൽ എത്തിയിരിക്കുന്നു. ഇപ്പോൾ ഞാൻ എന്‍റെ സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നു. ഒരിക്കൽ നീ എനിക്ക് പാടിയ ആ താരാട്ടു പാട്ടുകള്‍ ഇപ്പോള്‍ മന്ത്രിക്കുന്നു. നിങ്ങളുടെ സ്‌നേഹം നിറഞ്ഞ ഹൃദയം എന്നെ തളര്‍ത്തി.
"ഈ കുഞ്ഞ് ഒരു സമ്മാനം പോലെയാണ്. ഞങ്ങളുടെ ഭൂതകാലങ്ങളിലേക്കുള്ള ഒരു കണ്ണാടി. ഞാൻ നിങ്ങളുടെ കുഞ്ഞായിരുന്ന ഒരു കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നു. ആദ്യത്തേതും നീണ്ടുനിൽക്കുന്നതുമായ ഒരു കാലം. നിങ്ങളുടെ പ്രയത്‌നങ്ങൾ അന്നും എനിക്ക് മനസ്സിലായിരുന്നു, ഇപ്പോഴും ഞാനത് മനസ്സിലാക്കുന്നു. നന്ദി അമ്മേ.. മറ്റാർക്കും കഴിയാത്തവിധം എന്നെ സ്നേഹിച്ചത് ആരാണെന്ന് എനിക്കറിയാം, അത് നിങ്ങളായിരുന്നു, അത് നിങ്ങളായിരുന്നു, അത് നിങ്ങളായിരുന്നു.' -കാജല്‍ കവിത ഉപസംഹരിച്ചു.
Writer Sarah against Kajal Agarwal: പോസ്‌റ്റിന് പിന്നാലെ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കവിതയുടെ യഥാര്‍ഥ അവകാശിയും രംഗത്തെത്തി. എഴുത്തുകാരി സാറ കാജലിന്‍റെ ഈ പോസ്‌റ്റിനെ ശക്തമായി എതര്‍ത്തുകൊണ്ട് രംഗത്തെത്തി. 'എന്‍റെ പ്രിയപ്പെട്ട അമ്മ എന്ന കവിത കാജൽ അഗർവാളിന്‍റെ യഥാർത്ഥ കൃതിയായി മാറി. എന്‍റെ യഥാർത്ഥ കവിതയുടെ വിചിത്രമായ പകർപ്പ്... കുറച്ച് വാക്കുകൾ മാറ്റിമറിച്ചു. ഇത് ബോധപൂര്‍വം സംഭവിച്ച ഒരു തെറ്റല്ലെന്ന് ഞാൻ കരുതുന്നു.'-സാറ കുറിച്ചു.
Kajal Aggarwal gets trolled for copying poem: ഇതോടെ കാജലിനെ ട്രോളി നിരവധി പേര്‍ രംഗത്തെത്തി. ഒടുവില്‍ സാറയുടെ കമന്‍റിന് പിന്നാലെ തന്‍റെ കവിതയില്‍ തിരുത്തലുകള്‍ വരുത്തുകയും സാറയ്‌ക്ക് അര്‍ഹമായ ക്രെഡിറ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. ഇതോടെ ഈ പോസ്‌റ്റിന് കാജല്‍ കമന്‍റുകൾ ഓഫാക്കുകയും ചെയ്‌തു.
Kajal Agarwal's mother's day post: മാതൃദിനത്തില്‍ മകന്‍ നീലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃദയസ്‌പര്‍ശിയായ കുറിപ്പും കാജല്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഹൃദയസ്‌പര്‍ശിയായ ദീര്‍ഘമായ ഒരു കുറിപ്പോടു കൂടിയാണ് കാജല്‍ തന്‍റെ മകനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തന്‍റെ ആദ്യത്തെ കണ്‍മണി എന്ന് അഭിസംബോധന ചെയ്‌തു കൊണ്ടായിരുന്നു കാജലിന്‍റെ കുറിപ്പ്. കാജലിന്‍റെ ഈ ഹൃദയസ്‌പര്‍ശിയായ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് അമ്മയ്‌ക്കും മകനും ആശംസകള്‍ നേര്‍ന്നത്.
Also Read:'നീ എന്‍റെ എല്ലാം.. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമാണ്'; മാതൃദിനത്തില്‍ മകനൊപ്പം കാജല്‍