Kaathuvaakula Rendu Kaadhal song: നയന്‍താര, സാമന്ത, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'കാതുവാക്കുലെ രണ്ടു കാതല്‍'. തിയേറ്ററുകളിലെത്തി മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'ടു ടു ടു' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
Two Two Two song in trending: ഗാനം ഇപ്പോള്‍ ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ 16ാം സ്ഥാനത്താണിപ്പോള്‍ 'ടു ടു ടു' ഗാനം. വിഘ്‌നേഷ് ശിവന്‍റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതത്തില്‍ അനിരുദ്ധ് രവിചന്ദര്‍, സുനിധി ചൗഹാന്‍, സഞ്ജന കല്‍മഞ്ജെ എന്നിവര്‍ ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
Samantha Nayanthara combo: സാമന്തയും നയന്‍താരയും ബിഗ് സ്‌ക്രീനില്‍ ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയാണ് 'കാതുവാക്കുലെ രണ്ടു കാതല്‍'. പോസിറ്റീവ് കമന്‍റുകളാണ് ഇപ്പോഴും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാടു നാളുകള്‍ക്ക് ശേഷം തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തിയ ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
Samantha Nayanthara in Vijay Seuthapathi movie: റൊമാന്‍റിക് കോമഡി വിഭാഗത്തിലായി ഒരുങ്ങുന്ന ചിത്രം ത്രികോണ പ്രണയകഥ പറയുന്നത്. സിനിമയില്‍ റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. കണ്‍മണിയായി നയന്‍താരയും, ഖദീജ ആയി സാമന്തയും വേഷമിടുന്നു. റാംബോ എന്ന യുവാവിന് ഒരേസമയം ഖദീജയോടും കണ്‍മണിയോടും പ്രണയം തോന്നുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.