കേരളം

kerala

ETV Bharat / entertainment

ത്രികോണ പ്രണയം ; റിലീസിനൊരുങ്ങി 'കാതുവാക്കുലെ രണ്ടു കാതല്‍' - Kaathuvaakula Rendu Kaadhal cast and crew

Kaathuvaakula Rendu Kaadhal release: നയന്‍താര, സാമന്ത, വിജയ്‌ സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ്‌ ശിവന്‍ സംവിധാനം ചെയ്യുന്ന 'കാതുവാക്കുലെ രണ്ടു കാതല്‍' റിലീസിനൊരുങ്ങുന്നു

Kaathuvaakula Rendu Kaadhal is set to hit theatres  റിലീസിനൊരുങ്ങി 'കാതുവാക്കുലെ രണ്ടു കാതല്‍'  Kaathuvaakula Rendu Kaadhal Teaser in trending  Samantha Nayanthara in Vijay Seuthapathi movie  Sreesanth in Kaathuvaakula Rendu Kaadhal  Kaathuvaakula Rendu Kaadhal cast and crew  Kaathuvaakula Rendu Kaadhal release
റിലീസിനൊരുങ്ങി 'കാതുവാക്കുലെ രണ്ടു കാതല്‍'

By

Published : Mar 31, 2022, 5:45 PM IST

Kaathuvaakula Rendu Kaadhal release : നയന്‍താര, സാമന്ത, വിജയ്‌ സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ്‌ ശിവന്‍ സംവിധാനം ചെയ്യുന്ന 'കാതുവാക്കുലെ രണ്ടു കാതല്‍' റിലീസിനൊരുങ്ങുന്നു. ത്രികോണ പ്രണയ കഥ പറയുന്ന ചിത്രം ഏപ്രില്‍ 28ന്‌ തിയേറ്ററുകളിലെത്തും. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

ഇക്കാര്യം സാമന്ത ഇന്‍സ്‌റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്‌. ഏപ്രില്‍ 28ന്‌ ചിത്രം റിലീസാകുമെന്നും സാമന്ത കുറിച്ചിട്ടുണ്ട്‌. നേരത്ത പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ടീസര്‍ യൂട്യൂബ്‌ ട്രെന്‍ഡിങിലും ഇടംപിടിച്ചിരുന്നു. സാമന്തയും നയന്‍താരയും വിജയ്‌ സേതുപതിയും തമ്മിലുള്ള ത്രികോണ പ്രണയ കഥയുടെ രസകരമായ നിമിഷങ്ങളായിരുന്നു ടീസറില്‍.

Samantha Nayanthara in Vijay Seuthapathi movie: റൊമാന്‍റിക്‌ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ്‌ സേതുപതി അവതരിപ്പിക്കുന്നത്‌. കണ്‍മണിയായി നയന്‍താരയും, ഖദീജ ആയി സാമന്തയും വേഷമിടുന്നു. ഇതാദ്യമായാണ് സാമന്തയും നയന്‍താരയും ഒന്നിച്ചെത്തുന്നത്‌.

Also Read: രണ്‍ധീര്‍ കപൂറിന് ഡിമെന്‍ഷ്യ ; വെളിപ്പെടുത്തി രണ്‍ബീര്‍ കപൂര്‍

Sreesanth in Kaathuvaakula Rendu Kaadhal : ക്രിക്കറ്റ്‌ താരം ശ്രീശാന്തും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. മുഹമ്മദ്‌ മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത്‌ അവതരിപ്പിക്കുന്നത്‌. ഇതാദ്യമായാണ് ശ്രീശാന്ത്‌ ഒരു തമിഴ്‌ ചിത്രത്തില്‍ വേഷമിടുന്നത്‌. കല മാസ്‌റ്റര്‍, റെഡിന്‍ കിങ്‌സ്‌ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്‌ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Kaathuvaakula Rendu Kaadhal cast and crew : വിഘ്‌നേഷ്‌ ശിവന്‍റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കുലെ രണ്ടു കാതല്‍'. വിഘ്‌നേഷ്‌ ശിവന്‍റേതാണ്‌ രചനയും. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത്‌ കുമാര്‍ എസ്‌.എസും റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ്‌ ശിവനും ചേര്‍ന്നാണ് നിര്‍മാണം.

Kaathuvaakula Rendu Kaadhal release: എസ്‌.ആര്‍ കതിരും വിജയ്‌ കാര്‍ത്തിക്‌ കണ്ണനും ചേര്‍ന്നാണ്‌ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ്‌ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദിലീപ്‌ സുബ്ബരായന്‍ ആണ് ആക്ഷന്‍ ഡയറക്‌ടര്‍. അനിരുദ്ധ്‌ ആണ്‌ സംഗീതം. അനിരുദ്ധ്‌ സംഗീതം പകരുന്ന 25ാം ചിത്രം കൂടിയാണിത്‌.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details