മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതൽ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. സംവിധായകന്‍ ജിയോ ബേബി, മമ്മൂട്ടി അടക്കമുള്ളവരാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വീടിന്‍റെ ഉമ്മറത്തെ അരഭിത്തിയില്‍ ചിരിച്ചുകൊണ്ട് ഇരിക്കുന്ന മമ്മൂട്ടിയും ജ്യോതികയുമാണ് ഫസ്റ്റ് ലുക്കിലുള്ളത്.
മനസുനിറയ്‌ക്കും ചിരി ; കാതലിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് മമ്മൂട്ടിയും ജിയോ ബേബിയും - mammootty jyothika new movie name
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നിങ്ങനെ ആറ് ചിത്രങ്ങള്‍ക്ക് ശേഷമാണ് 'കാതൽ' സിനിമയുമായി സംവിധായകന്‍ ജിയോ ബേബി എത്തുന്നത്
ALSO READ|'ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മമ്മൂട്ടി'; കാതല്‍ സെറ്റിലെത്തി സൂര്യ
സിനിമയുടെ പ്രഖ്യാപനത്തിന് പങ്കുവച്ച ചിത്രവും നേരത്തേ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മമ്മൂട്ടി, ജ്യോതിക എന്നിവരുടെ കഥാപാത്രങ്ങളുടെ പഴയതെന്ന് തോന്നിപ്പിക്കുന്ന രണ്ട് ചിത്രങ്ങളായിരുന്നു അവ. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നിവയ്‌ക്ക് ശേഷമാണ് ജിയോ ബേബി കാതലുമായി എത്തുന്നത്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.