തിരുവനന്തപുരം:നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്കുള്ള ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരിന് കാരണമായ ചിത്രമാണ് മമ്മൂട്ടിയുടെ കുറ്റാന്വേഷണ സിനിമയായ 'സിബിഐ 5'. സിബിഐ 5ന്റെ വൻ വിജയത്തിനു പിന്നാലെ ജഗതി ശ്രീകുമാറിനെ സന്ദർശിച്ച് സംവിധായകൻ കെ.മധു. പേയാടുള്ള ജഗതിയുടെ വസതിയിലെത്തി കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടിരിക്കുകയാണ് സംവിധായകന്.
Jagathy Sreekumar invites K Madhu: കെ.മധു വീട്ടിലെത്തിയപ്പോൾ ചിരിച്ച മുഖത്തോടെ കൈ വീശിയാണ് ജഗതി അദ്ദേഹത്തെ സ്വീകരിച്ചത്. വ്യക്തിപരമായും ചലച്ചിത്രപരമായും വർഷങ്ങൾ നീണ്ട ആത്മബന്ധമുള്ളവരാണ് ജഗതി ശ്രീകുമാറും കെ.മധുവും. അൽപനേരം ഇരുവരും കുശലാന്വേഷണം നടത്തിയ ശേഷം കേക്ക് മുറിച്ച് ആഘോഷിച്ചു.
K Madhu about CBI 6: ആഘോഷത്തിനിടെ സിബിഐ ആറാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്കി സംവിധായകന്. സിബിഐ സിരീസിലെ ആദ്യ ഭാഗങ്ങൾ മികച്ച വിജയം കൈവരിച്ച സാഹചര്യത്തിലാണ് 'സിബിഐ 5' നെ കുറിച്ച് ചിന്തിച്ചതെന്നും അത് യാഥാർഥ്യമായതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അഞ്ചാം ഭാഗവും പ്രേക്ഷകർ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച സാഹചര്യത്തിൽ സിബിഐ ആറാം ഭാഗത്തെക്കുറിച്ച് ആലോചിക്കുമെന്ന് കെ.മധു വ്യക്തമാക്കി.
K Madhu about CBI 5 The Brain: 'ലോക ചരിത്രത്തിൽ ഭാഗമാകേണ്ട ചിത്രമാണ് 'സിബിഐ 5'. ആദ്യ ഭാഗത്തിന്റെ ഭാഗമായിരുന്ന സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നിർമ്മാതാവ് സ്വർഗ ചിത്ര അപ്പച്ചൻ, മമ്മൂട്ടി എന്നിവരടങ്ങുന്ന ഇതേ കൂട്ടുകെട്ടാണ് അഞ്ചാം ഭാഗത്തിലും ഒരുമിച്ചത്. നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം 'സിബിഐ 5'ലൂടെ ജഗതി ശ്രീകുമാറിൻ്റെ ഗംഭീര തിരിച്ചുവരവിനാണ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. തുടർന്നും അദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമാകും.
K Madhu about Jagathy Sreekumar's re entry: ചിത്രീകരണം തുടങ്ങുമ്പോൾ ജഗതി ശ്രീകുമാറിൻ്റെ തിരിച്ചുവരവിനെ കുറിച്ച് വലിയ ആശങ്കകളുണ്ടായിരുന്നു. കഴിഞ്ഞ സിബിഐ ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ കഥാപാത്രത്തിന് ചില വ്യത്യസ്തതകളുണ്ടായിരുന്നു. അഞ്ചാം ഭാഗത്തിലും ആ വ്യത്യസ്തത ഉണ്ടാകണമെന്ന് നിർബന്ധമുണ്ടായിരുന്നു. മമ്മൂട്ടിയും ഈ ആഗ്രഹം പങ്കുവെച്ചിരുന്നു. റിലീസിന് ശേഷം തിയേറ്ററുകളിൽ ഏറെ കൈയടി നേടിയതും അദ്ദേഹത്തിൻ്റെ വിക്രം എന്ന കഥാപാത്രമാണ്.' -കെ.മധു പറഞ്ഞു.