കേരളം

kerala

ETV Bharat / entertainment

ആയിഷയായി മഞ്ജു ജീവിച്ചു; ചിത്രം കണ്ട് അഭിനന്ദനം അറിയിച്ച് ശൈലജ ടീച്ചര്‍ - നിലമ്പൂർ ആയിഷയുടെ വ്യക്തിത്വം

ആയിഷയെ പ്രശംസിച്ച് കെ കെ ശൈലജ ടീച്ചര്‍. ആരുടെയും മുന്നിൽ തലകുനിക്കാത്ത നിലമ്പൂർ ആയിഷയുടെ വ്യക്തിത്വം ചിത്രം വരച്ചുകാട്ടിയെന്ന് ശൈലജ ടീച്ചര്‍

Manju Warrier Ayisha movie  K K Shailaja Teacher praises Ayisha  K K Shailaja Teacher Facebook post  Ayisha real life based movie  Nilambur Ayisha about Ayisha movie  Manju Warrier replied to Nilambur Ayisha  More about Ayisha movie  K K Shailaja Teacher praises Manju Warrier movie  Manju Warrier movie Ayisha  K K Shailaja Teacher praises  K K Shailaja Teacher  Manju Warrier  Ayisha  ആയിഷയായി മഞ്ജു ജീവിച്ചു  അഭിനന്ദനം അറിയിച്ച് ഷൈലജ ടീച്ചര്‍  കെ കെ ഷൈലജ ടീച്ചര്‍  ആയിഷയെ പ്രശംസിച്ച് കെ കെ ഷൈലജ ടീച്ചര്‍  നിലമ്പൂർ ആയിഷയുടെ വ്യക്തിത്വം  നിലമ്പൂർ ആയിഷ
ആയിഷ കണ്ട് അഭിനന്ദനം അറിയിച്ച് ഷൈലജ ടീച്ചര്‍

By

Published : Jan 30, 2023, 5:50 PM IST

Manju Warrier Ayisha movie: മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്‌ത ചിത്രമാണ് ആയിഷ. ജനുവരി 20ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആറ് ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതലായും ചിത്രീകരിച്ചിരിക്കുന്നത്. നിലമ്പൂര്‍ ആയിഷ എന്ന വിപ്ലവകാരിയായ കലാകാരിക്കുള്ള ആദരമാണ് ആയിഷ.

K K Shailaja Teacher praises Ayisha: ഇപ്പോഴിതാ മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ.കെ ശൈലജ ടീച്ചര്‍ ആയിഷ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിലെ മഞ്ജുവിന്‍റെ പ്രകടനത്തെയും ശൈലജ ടീച്ചര്‍ പ്രശംസിക്കുന്നുണ്ട്. മഞ്ജു വാര്യര്‍ ആയിഷ ആയി ജീവിച്ചു എന്നാണ് ശൈലജ ടീച്ചര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

K K Shailaja Teacher Facebook post: ''ആയിഷ' കേരളത്തിന്‍റെ അഭിമാനമായ കലാകാരി നിലമ്പൂർ ആയിഷയുടെ ജീവിതാനുഭവങ്ങൾ ഉൾചേർന്ന സിനിമയാണെന്ന് അറിഞ്ഞപ്പോൾ തീർച്ചയായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. മാത്രമല്ല മഞ്ജു വാര്യർ ആ കഥാപാത്രമായി പകർന്നാടുന്നത് കാണാനും അതീവ താല്‍പ്പര്യം ഉണ്ടായിരുന്നു.

കണ്ടു. ഒട്ടും നിരാശപ്പെടുത്തിയില്ല. ഫ്യൂഡൽ യാഥാസ്ഥിതിക സമൂഹത്തോട് പടപൊരുതി അരങ്ങിലേക്ക് തല ഉയർത്തി കടന്നു വന്ന അയിഷാത്തയുടെ ജീവിതകഥ പൂർണ്ണമായും പായുകയല്ല ആമിർ പള്ളിക്കലും ആസിഫും ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ഗദ്ദാമമാരായി ഗൾഫ്‌ നാടുകളിൽ എത്തുന്ന പെൺകുട്ടികളുടെ ദുരിതകഥകൾ നേരത്തെ പല സിനിമകളിലും വരച്ചുകാട്ടിയിട്ടുണ്ട്.

ആൾകൂട്ടത്തിലും ഒറ്റപ്പെട്ടു പോകുന്ന ധനിക കുടുംബാംഗമായ മാമ്മയും ഗദ്ദാമയായ ആയിഷയും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധത്തിന്‍റെ കഥ പറയുകയാണ് 'ആയിഷ'. എന്നാൽ അതോടൊപ്പം ആരുടെയും മുന്നിൽ തലകുനിക്കാത്ത നിലമ്പൂർ ആയിഷയുടെ വ്യക്തിത്വം വരച്ചുകാട്ടുകയും ചെയ്യുന്നു.

ആയിഷയായി മഞ്ജു ജീവിച്ചു, മാമ്മയായി അഭിനയിച്ച ഡോണ അത്ഭുതകരമായ പകർന്നാട്ടമാണ് നടത്തിയത്. യാഥാസ്ഥിതിക കേരളീയ സമൂഹത്തോട് അയിഷാത്ത നടത്തിയ വെല്ലുവിളികൾ കുറച്ചു കൂടി പ്രകടമാക്കാൻ സമയക്കുറവ് മൂലമാകാം കഴിയാതിരുന്നത്. പക്ഷേ അത് ഒരു കുറവായി തോന്നാത്തവിധം ആയിഷയെ ശക്തമാക്കാൻ സംവിധായകന് കഴിഞ്ഞു. ആയിഷ ടീമിന് അഭിനന്ദനങ്ങൾ' -കെ.കെ ശൈലജ ടീച്ചര്‍ കുറിച്ചു.

Ayisha real life based movie: 1950കളിലെ നാടക സംഘം കേരള നൂര്‍ജഹാന്‍ എന്ന് വിശേഷിപ്പിച്ച നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിലെ സുപ്രധാന ഏടുകള്‍ ആധാരമാക്കിയുള്ളതാണ് മഞ്ജു വാര്യര്‍ പകര്‍ന്നാടിയ ആയിഷ എന്ന ചിത്രം. തന്‍റെ കഥ ബിഗ്‌ സ്‌ക്രീനിലെത്തിയപ്പോള്‍ അത് കാണാന്‍ നിലമ്പൂര്‍ ആയിഷയും നേരിട്ടെത്തിയിരുന്നു.

Nilambur Ayisha about Ayisha movie: സിനിമ കണ്ട ശേഷം മഞ്ജു വാര്യരെ അഭിനന്ദിക്കാനും ആയിഷ മറന്നില്ല. ആയിഷ കണ്ടപ്പോള്‍ തനിക്ക് വളരെയധികം സന്തോഷം തോന്നിയെന്നും താന്‍ ഇതുവരെ അധ്വാനിച്ചത് ശരിയായിരുന്നുവെന്ന് തോന്നിയതായും നിലമ്പൂര്‍ ആയിഷ പറഞ്ഞു. 'ഒരുപാട് കഷ്‌ടത്തിലൂടെയും ദുരിതത്തിലൂടെയുമാണ് ഇത്രയും കാലം ജീവിച്ചത്. മഞ്ജു അത് വളരെ കൃത്യമായി അവതരിപ്പിച്ചു എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ മരിച്ചുപോയാലും സിനിമ ബാക്കിയാവും' - ഇപ്രകാരമാണ് ആയിഷയെ കുറിച്ച് നിലമ്പൂര്‍ ആയിഷ പറഞ്ഞത്.

Manju Warrier replied to Nilambur Ayisha: ആയിഷ സിനിമയെ കുറിച്ചുള്ള നിലമ്പൂര്‍ ആയിഷയുടെ പ്രതികരണത്തിന് മഞ്ജു വാര്യര്‍ മറുപടിയും നല്‍കിയിരുന്നു. കലാകാരന്‍മാര്‍ക്ക് മരണമില്ലെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞ വാക്കുകള്‍ കേട്ട് സന്തോഷം തോന്നിയെന്നും നമ്മളൊക്കെ ഭാഗ്യം ചെയ്‌ത ജന്മങ്ങളാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

More about Ayisha movie: മഞ്ജു വാര്യരുടെ വ്യത്യസ്‌തമായ അഭിനയ പ്രകടനമാണ് ആയിഷയില്‍ താരം കാഴ്‌ചവച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം രാധിക, പൂര്‍ണിമ, ലത്തീഫ, സലാമ, സജ്‌ന, സുമയ്യ, സറഫീന, ജെന്നിഫര്‍, ഇസ്ലാം തുടങ്ങിയവരും സിനിമയില്‍ വേഷമിട്ടിരുന്നു. സൗദിയിലെ പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാല് നില കൊട്ടാരം ആയിരുന്നു 'ആയിഷ'യുടെ പ്രധാന ലൊക്കേഷന്‍. നീണ്ട ഇടവേളയ്‌ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയോട് കൂടിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Also Read:'ഞാന്‍ മരിച്ചുപോയാലും സിനിമ ബാക്കിയാവും'; മഞ്ജു വാര്യര്‍ക്കൊപ്പം ആയിഷ കണ്ട് നിലമ്പൂര്‍ ആയിഷ

ABOUT THE AUTHOR

...view details