Kaathal The Core packup: മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'കാതല്‍' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം 34 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Mammootty Kaathal character poster: മാത്യു ദേവസി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ കാരക്‌ടര്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസിയുടെ പോസ്‌റ്ററിന് സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയായിരുന്നു.
Jyothika back to Malayalam movies: വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേയ്‌ക്ക് തിരികെയെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'കാതലി'നുണ്ട്. 'രണ്ടു പെണ്‍കുട്ടികള്‍', 'കുഞ്ഞു ദൈവം', 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്', 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍', 'ഫ്രീഡം ഫൈറ്റ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കാതല്‍'.