കേരളം

kerala

ETV Bharat / entertainment

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ജ്യോതിക എത്തി, കാതല്‍ ലൊക്കേഷനില്‍ നടി - Kaathal cast and crew

Jyothika in Kaathal location: മമ്മൂട്ടി ചിത്രത്തിന്‍റെ ലൊക്കേഷനിലെത്തി ജ്യോതിക. കാതലിന്‍റെ കൊച്ചി ലൊക്കേഷനിലാണ് താരം എത്തിയത്.

ജ്യോതിക കാതല്‍ ലൊക്കേഷനില്‍  ജ്യോതിക  കാതല്‍  Jyothika in Mammootty starrer Kaathal  Mammootty starrer Kaathal  Mammootty  Jyothika joins Mammootty movie  Jyothika in Kaathal location  Jyothika back to Malayalam film  Kaathal cast and crew  മമ്മൂട്ടി
ജ്യോതിക കാതല്‍ ലൊക്കേഷനില്‍; 13 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളം സെറ്റില്‍

By

Published : Oct 28, 2022, 7:41 PM IST

Jyothika joins Mammootty movie: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ താര സുന്ദരി ജ്യോതികയും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാതല്‍'. കാതല്‍ ലൊക്കേഷനില്‍ ജോയിന്‍ ചെയ്‌തിരിക്കുകയാണ് ജ്യോതിക. ലൊക്കേഷനിലെത്തിയ ജ്യോതികയുടെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Jyothika in Kaathal location: മമ്മൂട്ടി കമ്പനിയാണ് 'കാതല്‍' ലൊക്കേഷനിലെത്തിയ ജ്യോതികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണിപ്പോള്‍. നേരത്തെ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് 'കാതല്‍' ഫസ്‌റ്റ് ലുക്കിന് ലഭിച്ചത്.

Jyothika back to Malayalam film: മമ്മൂട്ടിക്കൊപ്പം ഇതാദ്യമായാണ് ജ്യോതിക ബിഗ്‌ സ്‌ക്രീനിലെത്തുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്ക് തിരികെയെത്തുന്നത്. മമ്മൂട്ടി, ജ്യോതിക എന്നിവരെ കൂടാതെ ലാലു അലക്‌സ്‌, ചിന്നു ചാന്ദിനി, മുത്തുമണി, അനഘ അക്കു, സുധി കോഴിക്കോട്, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

Kaathal cast and crew: മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫെറര്‍ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍റെ' സംവിധായകന്‍ ജിയോ ബേബിയാണ് 'കാതലി'ന്‍റെ സംവിധാനം. ആദര്‍ശ് സുകുമാരന്‍റേതാണ് തിരക്കഥ. സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും നിര്‍വഹിക്കും. മാത്യൂസ് പുളിക്കന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Also Read: മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതല്‍', ജിയോ ബേബി ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ലുക്ക് പുറത്ത്

ABOUT THE AUTHOR

...view details